വയനാട് ചുരം ബൈപാസ് പ്രക്ഷോഭം: ജനകീയ റോഡ് വെട്ടൽ 27 ന്
താമരശ്ശേരി: നിർദിഷ്ട ചിപ്പിലിത്തോട് മുരുതിലാവ്, തളിപ്പുഴ വയനാട് ചുരം ബൈപാസ് യാഥാർഥ്യമാക്കണമന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ചിപ്പിലിത്തോട്ടിൽ സംഘടിപ്പിച്ച
സമര പ്രഖ്യാപന ജനകീയ കൺവൻഷൻ ആവശ്യപ്പെട്ടു.
ചുരം ബൈപാസ് നടപടികൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് 27 ന് രാവിലെ 10 മണിക്ക് വയനാട് തളിപ്പുഴ വനാതിർത്തിയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ റോഡ് വെട്ടൽ സമരം വിജയിപ്പിക്കാനും കൺവൻഷൻ തീരുമാനിച്ചു. പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷംസീർ പോത്താറ്റിൽ ഉദ്ഘാടനം ചെയ്തു. ഫാ.തോമസ് ജോസഫ് ആധ്യക്ഷ്യം വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത് , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സിന്ധു ജോയ്, ബ്ലോക്ക് മെംബർ ബുഷ്റ ഷാഫി, മെംബർ നജ്മുന്നീസ ഷെരീഫ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ഉദയൻ ,ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻ കുട്ടി, ജനറൽ കൺവീനർ ടി. ആർ. ഒ.കുട്ടൻ, സൈത് തളിപ്പുഴ, വി.കെ.മൊയ്തു മുട്ടായി, പി.വി.മുരളീധരൻ, ഷാഫി വളഞ്ഞ പാറ, ബൈജു കുളക്കര, ടി.കെ.ലത്തീഫ് , അഷ്റഫ് വൈത്തിരി ,
പി.കെ.സുകുമാരൻ, ഇ.കെ.വിജയൻ, ജസ്റ്റിൻ ജോസഫ് ,സി.സി.തോമസ്, ജിജോ പുളിക്കൽ, എൽ ദോസ് ചെമ്പകം,
യു.പി. ബീരാൻ എന്നിവർ പ്രസംഗിച്ചു.
നിലവിലുള്ള ചുരം റോഡിന് സമാന്തരമായി പോകുന്ന ഈ ബൈപാസ് യാഥാർഥ്യമായാൽ ചുരത്തിൽ വൺവെ ഏർപ്പെടുത്തി വാഹന ബാഹുല്യം കുറക്കാൻ കഴിയും.
ടൂറിസം രംഗത്ത് പുതിയ ഉണർവിനും കാരണമാവും. നിർദിഷ്ട ബൈപാസിൽ ഒരു കിലോമീറ്റർ ദൂരം തുരങ്ക പാത നിർമിച്ചാൽ വനഭൂമി വിട്ടുകിട്ടാനുള്ള പ്രയാസം ഒഴിവാക്കാം. തളിപ്പുഴയിൽ 27 ന് നടക്കുന്ന സമര പരിപാടി ടി.സിദ്ദിഖ് എം എൽ എ ഉദ്ഘാടനം ചെയ്യും.
വിവിധ രാഷ്ട്രീയ , സാമൂഹിക, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.
വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ചിപ്പിലിത്തോട് മേഖലാ ഭാരവാഹികളായി ഫാ: തോമസ് ജോസഫ് (രക്ഷാധികാരി ), സി.സി.തോമസ് (ചെയർമാൻ), ബാബു പട്ടരാട്ട്, ബീരാൻ മരുതിലാവ്, എൽദോ ചെമ്പകം (വൈസ് ചെയർമാൻ), ജിജോ പുളിക്കൽ (ജന. കൺവീനർ), കുര്യാക്കോസ് കിഴക്കയിൽ, ജസ്റ്റിൻ ജോസഫ്, റുഖിയ പാഞ്ചിലി (കൺവീനർ),
പി.വി. മുരളീധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Leave a Reply