വെള്ളമുണ്ട പാലിയേറ്റീവ്; വികസന മധുര സംഗമം നടത്തി
വെള്ളമുണ്ടഃ പെയിൻ ആൻഡ് പാലിയേറ്റീവ് രണ്ടാം നില നിർമ്മണത്തിനു വേണ്ടി ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 10 ലക്ഷം രൂപയുടെ പ്രവർത്തി പൂർത്തീകരിച്ചതിന്റെ ഭാഗമായുള്ള 'വികസന മധുര സംഗമം' നടത്തി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
വാർഡ് മെമ്പർ സഫീല പടയൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി, മെമ്പർമാരായ പി.ചന്ദ്രൻ, വി.ബാലൻ, ഗ്രാമപഞ്ചായത്തംഗം പി. രാധ,ഏകരത്ത് മൊയ്തു ഹാജി, പി.ജെ. ആന്റണി
പി ജെ വിൻസെൻ്റ്, കെ.കെ.ചന്ദ്രശേഖരൻ,സി.വി.മജീദ്, സാബു പി ആന്റണി,യൂസഫ് വെള്ളമുണ്ട,മുരുട മൂസഹാജി
തുടങ്ങിയവർ സംസാരിച്ചു.
Leave a Reply