പുതിയ ഓഫീസ് കെട്ടിടത്തിന്റെയും സ്മാർട്ട് ക്ലാസ്സ്‌റൂമിന്റെയും വെഞ്ചരിപ്പ് കർമം നിർവഹിച്ചു
ആടിക്കൊല്ലി : മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള ആടിക്കൊല്ലി ദേവമാതാ എ എൽ പി സ്കൂളിനായി നിർമിച്ച പുതിയ ഓഫീസ് കെട്ടിടത്തിന്റെയും, സ്മാർട്ട് ക്ലാസ്സ് മുറികളുടെയും വെഞ്ചിരിപ്പ് കർമം മാനന്തവാടി രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ ജോസ് പോരുന്നേടം പിതാവ് നിർവഹിച്ചു. ആധുനിക സാങ്കേതിക വിദ്യകൾക്കൊപ്പം ചലിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നതിൽ സ്മാർട്ട് ക്ലാസ്സ് മുറികളുടെ പങ്കിനെക്കുറിച്ച് പിതാവ് ഉദ്ഘാടനവേളയിൽ സംസാരിച്ചു.കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങിന് സ്കൂൾ മാനേജർ ഫാ. പോൾ എടയക്കൊണ്ടാട്ട് സ്വാഗതം ആശംസിച്ചു. പി.റ്റി.എ. പ്രസിഡണ്ട് ശ്രീ അൻസാജ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ പ്രകാശനകർമം നിർവഹിച്ചു. മദർ പി ടി എ പ്രസിഡന്റ് ശ്രീമതി.സൗമ്യ പ്രദീപ്, സ്കൂൾ പ്രാധാനധ്യാപിക ശ്രീമതി. മിൻസിമോൾ കെ ജെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
Leave a Reply