കർണ്ണാടകയിലേക്കുള്ള യാത്രക്ക് ആർ ടി പി സി ആർ നിബന്ധന ഒഴിവാക്കിയതിനാൽ സുൽത്താൻ ബത്തേരി-ഗുണ്ടൽപേട്ട കെ എസ് ആർ ടി സി സർവ്വീസ് പുനരാരംഭിക്കണം : യൂത്ത് കോൺഗ്രസ്
ബത്തേരി :കൃഷി-ബിസിനസ് ആവശ്യങ്ങൾക്കും ;നിർമ്മാണമേഖലയിലെ തൊഴിലാളികൾക്കും ഏറെ ഉപകാരപ്രദമായ ബത്തേരി-ഗുണ്ടൽപേട്ട കെ എസ് ആർ ടി സി സർവ്വീസ് ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സുൽത്താൻ ബത്തേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ എ.ടി.ഒ ക്ക് നിവേദനം നൽകി.
സംസ്ഥാന സെക്രട്ടറി എം.കെ.ഇന്ദ്രജിത് നേതൃത്വം നൽകി.
ആവശ്യത്തിന് ഡ്രൈവർമാർ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അദ്ദേഹം അറിയിച്ചെങ്കിലും ഈയാഴ്ച തന്നെ സർവ്വീസ് ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
വി.എം യൂനുസ് അലി, അഡ്വ:ലയണൽ മാത്യു, സിജു പൗലോസ്, ഷമീർ പഴേരി, ഹാരിസ് കല്ലുവയൽ, ജോഷി വേങ്ങൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply