April 30, 2024

ഇടതുപക്ഷ സര്‍ക്കാര്‍ നയങ്ങള്‍ സാര്‍വദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു-കെ.എന്‍ രവീന്ദ്രനാഥ്

0
Img 20220221 201446.jpg
കൊച്ചി :
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും സിപിഐഎമ്മും എടുക്കുന്ന നിലപാടുകള്‍ തുടര്‍ഭരണ സാഹചര്യമൊരുക്കുകയും അത് സര്‍വ ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് കെ.എന്‍ രവീന്ദ്രനാഥ്.
ചെറിയ വീഴ്ചകള്‍ പോലും തിരുത്തിക്കൊണ്ടാണ് സര്‍ക്കാരും പാര്‍ട്ടിയും ജനഹൃദയങ്ങളില്‍ ഇടംപിടിച്ചതുംതുടര്‍ഭരണ സാധ്യത ഉറപ്പാക്കിയതും. മുതലാളിത്തവും മൂലധനശക്തികളും ആഗോള തലത്തില്‍ തിരിച്ചടി നേടുകയാണ്. വിപണിയില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ പ്രതിസന്ധിയിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ നേരിട്ട തിരിച്ചടിയെക്കാള്‍ ഗുരുതരമായ സാഹചര്യമാണ് വരാന്‍ പോകുന്നത്. മാര്‍ക്‌സും ഏംഗല്‍സും ഈ പ്രതിസന്ധിയെക്കുറിച്ച് മുമ്പേ തന്നെ പ്രവചിച്ചിട്ടുണ്ട്. മുന്‍പ് തിരിച്ചടി നേരിട്ട സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ മുന്നേറ്റത്തിന്റെ പാതയിലാണ്. അമേരിക്കയെ പിന്തള്ളി സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ മുന്നേറുന്ന പ്രവണത വര്‍ധിച്ചിരിക്കുന്നു. അമേരിക്കന്‍ വിപണിയില്‍ പോലും ചൈനീസ് ഉത്പന്നങ്ങളുടെ സാന്നിധ്യം പ്രകടമാണ്. മുതലാളിത്ത സമ്പദ് വ്യവസ്ഥയ്ക്ക് ആദ്യ ഘട്ടത്തില്‍ ചെയ്യാന്‍ കഴിഞ്ഞ കാര്യങ്ങള്‍ പോലും ഇപ്പോള്‍ കഴിയുന്നില്ല. സാര്‍വദേശീയ രംഗത്ത് മുതലാളിത്തം നേരിടുന്ന പ്രതിസന്ധിയാണിത്. മാനവരാശി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. അതിലേക്കുള്ള മാറ്റമാണ് ലോകത്ത് ഇന്ന് സംഭവിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സമ്മേളന പ്രചരണാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന വാര്‍ത്താ പത്രിക പ്രകാശനം ചെയ്ത് രവീന്ദനാഥ് പറഞ്ഞു. 
സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് വാര്‍ത്താ പത്രിക ഏറ്റുവാങ്ങി. കലൂര്‍ സ്വാഗതസംഘം ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍, സംസ്ഥാന കമ്മിറ്റി അംഗം സി.എം ദിനേശ്മണി, ജില്ലാ സെക്രട്ടറിയറ്റ് അംഗം സി.ബി ദേവദര്‍ശന്‍, അഡ്വ. അരുണ്‍ കുമാര്‍,  അലി അക്ബര്‍, രവി കുറ്റിക്കാട്, സി. മണി, എന്നിവര്‍ സന്നിഹിതരായിരുന്നു.
സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പത്രിക പാര്‍ട്ടി പുറത്തിറക്കുന്നത്. ഒരേ സമയം പതിനാറ് ഏരിയ കേന്ദ്രങ്ങളില്‍ പത്രികയുടെ പ്രകാശന ചടങ്ങ് നടന്നു. 
സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ഒരുക്കങ്ങള്‍, നേതാക്കളുടെ അഭിമുഖങ്ങള്‍, ദൈനം ദിന കാര്യപരിപാടികള്‍, ഓര്‍മകുറിപ്പുകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ പത്രികയില്‍ പ്രസിദ്ധീകരിക്കും. റെഡ് @കൊച്ചി എന്ന പേരില്‍ തുടങ്ങിയ ഓണ്‍ലൈന്‍ വാര്‍ത്ത പത്രിക ഇതിനകം  ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 
ഇന്നുമുതല്‍ (ഫെബ്രുവരി 20) സമ്മേളന സമാപന ദിനം വരെ വൈകുന്നേരങ്ങളില്‍ വാര്‍ത്താ പത്രിക ജനങ്ങളില്‍ എത്തിച്ചേരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *