May 17, 2024

ബത്തേരി മണ്ഡലത്തിലെ 12 കോടി രൂപയുടെ ജലസേചനപദ്ധതി പ്രവൃത്തി അവലോകനം നടത്തി

0
Img 20220225 092028.jpg
സുല്‍ത്താന്‍ബത്തേരി: എം എല്‍ എ ഐ സി ബാലകൃഷ് ണന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ബത്തരി നിയോജക മണ്ഡലത്തില്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്റെ കീഴില്‍ നട പ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തികളുടെയും നടത്തേ ണ്ടുന്ന പ്രവര്‍ത്തികളുടെയും അവലോകനം നടന്നു. മണ്ഡല ത്തില്‍ ഈ വകുപ്പിന്റെ കീഴില്‍ പ്രധാന പ്രവര്‍ത്തികളായ മാതമംഗലം ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം, കൂടല്ലൂര്‍ ചെക്ക്ഡാം, കോളിയാടി ചിറ, കണ്ടച്ചിറ, ബതര്‍കണ്ടം ചെക്ക്ഡാം പുനര്‍നിര്‍മ്മാണം മുതലായ 12 കോടി (1200 ലക്ഷം) രൂപയുടെ പതിനാറു പ്രധാന പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അത് കൂടാതെ മണിവയല്‍ ആര്‍ സി ബി, ചെമ്പകക്കുണ്ട് വിസിബി കം ബ്രിഡ്ജ്, ഗ്രീന്‍വാലി ചെക്ക്ഡാം, ചേകാടി ആര്‍ സി ബി, ദാസനക്കരയിലെ മൈക്രോ ഇറിഗേഷന്‍ പദ്ധതി മുതലായ 9506 ലക്ഷം രൂപയുടെ 46 എണ്ണം പ്രവര്‍ത്തികളുടെ എറ്റിമേറ്റ് വിവിധ കണക്കു ശീര്‍ഷകത്തില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിക്കുന്ന മുറക്ക് ഈ പ്രവര്‍ത്തികളെല്ലാം നടപ്പിലാക്കുന്നതാണ്. പദ്ധതികളുടെ പുരോഗതികള്‍ വളരെ നന്നായി വേഗത്തില്‍ നടക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ കല്‍പ്പറ്റ മൈനര്‍ ഇറിഗേ ഷന്‍ സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷൈലിമോന്‍ പി പി, അസിന്റ് എഞ്ചിനീയര്‍മാരായ  വികാസ് കോറോത്ത്, ശ്രീജിന ഗോവിന്ദ്, അശ്വിന്‍, വിസ്മാത്യു, ആനന്ദ് എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *