May 17, 2024

കോഴി വില പറപറക്കുന്നു

0
Img 20220225 130722.jpg
വൈത്തിരി : കോഴിയുടെ അനിയന്ത്രിതമായി വില വർദ്ധനവ് മൂലം വ്യാപാരികൾ കടകൾ അടച്ചിടേണ്ട അവസ്ഥയിൽ എന്ന് വയനാട് ജില്ലാ ചിക്കൻ വ്യാപാരി ഏകോപന സമിതി, ഒരാഴ്ച കൊണ്ട് വില കൂടിയത് 30 മുതൽ 60 രൂപ വരെ,കോഴി തീറ്റയ്ക്ക് വില കൂടിയതും സംസ്ഥാനത്ത് കോഴി ഉത്പാദനം കുറഞ്ഞതും ആണ് വില വർധനവിന് കാരണം,
ലോക്കൽ ഫാമുകളിൽ കോഴി ലഭ്യമാകാത്തതും തമിഴ്നാട് ഉള്ള പല ലോബികളും കോഴി സ്റ്റോക്ക് വെച്ചു കൊണ്ട് തന്നെ അമിത വില ഈടാക്കുകയും ആവശ്യത്തിനുള്ള കോഴി കച്ചവടക്കാർക്ക് നൽകുന്നില്ല എന്നുള്ളതിനാലും ചെറുകിട വ്യാപാരികൾ ഏറെ പ്രയാസത്തിലാണ്, ഈ ഒരു തീരുമാനത്തിന് മുന്നോടിയായി ബന്ധപ്പെട്ട എല്ലാ സംഘടനകളുമായി ചർച്ച നടത്തും, സർക്കാർ ഇടപ്പെട്ട് നടപടി എടുത്തില്ലെങ്കിൽ കടകൾ അടച്ചിടേണ്ടി വരുമെന്നും ചിക്കൻ വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് പി.പി റഫീക്ക്, സെക്രട്ടറി ശറഫുദ്ധീൻ, ട്രെഷറർ റംഷാദ് എന്നിവർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *