April 29, 2024

കല്‍പ്പറ്റയിലെ അംഗനവാടികള്‍ സ്മാര്‍ട്ടാകുന്നു

0
Img 20220307 132050.jpg
 
 
കല്‍പ്പറ്റ: അംഗനവാടികള്‍ക്ക് അടിമുടി മാറ്റം വരുത്തി കല്‍പ്പറ്റ മുനിസിപ്പാലിറ്റി. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി അഞ്ച്  അംഗനവാടികളാണ് സ്മാര്‍ട്ടാക്കിയിരിക്കുന്നത്. ശിശു സൗഹൃദ അംഗനവാടികളോടൊപ്പം കുട്ടികളെ പരമാവധി ആകര്‍ഷിപ്പിക്കുകയും വിരസത മാറ്റുകയുമാണ് ഇത്‌കൊണ്ട് ഉദ്ദേശിക്കുന്നത്. ഇരിക്കാനും കളിക്കാനും പഠിക്കാനും ചിത്രം വരക്കാനും കളര്‍ ചെയ്യാനും പാട്ട് പാടാനും കേള്‍ക്കാനും ഭക്ഷണം കഴിക്കാനും എല്ലാറ്റിനുമുള്ള സൗകര്യങ്ങള്‍ സ്മാര്‍ട്ട് അംഗനവാടികളില്‍ ഒരുക്കിയിട്ടുണ്ട്.അകത്തും പുറത്തും ചുമരുകളില്‍ മനോഹരമായ ചിത്രങ്ങള്‍, വിശാലമായ ഹാള്‍, വിവിധയിനം കളിപ്പാട്ടങ്ങളും ചിത്രം വരക്കാനും കളര്‍ നല്‍കാനുള്ള പരിശീലന സൗകര്യങ്ങളും ഹോം തീയറ്ററും സ്മാര്‍ട്ട് അംഗനവാടികളില്‍ സജ്ജമാക്കിയിട്ടുണ്ട്. നിലത്ത് മാറ്റ് വിരിച്ചതോടെ കുട്ടികള്‍ക്ക് ആടിപാടാന്‍ സൗകര്യമായി. ഒരു അംഗനവാടിക്ക് ഒരു ലക്ഷം വീതം അഞ്ച് ലക്ഷം രൂപയാണ് സ്മാര്‍ട്ട് അംഗനവാടി പദ്ധതിക്കായി മുനിസിപ്പാലിറ്റി ചെലവാക്കിയത്. തുറക്കോട്ട് കുന്ന്, എമിലി, ഗ്രാമത്ത്‌വയല്‍,പുത്തൂര്‍വയല്‍,ഓണിവയല്‍ എന്നിവിടങ്ങളിലെ അംഗനവാടികളാണ് സ്മാര്‍ട്ടാക്കിയത്.
 സ്മാര്‍ട്ട് അംഗനവാടികളുടെ ഉദ്ഘാടനം എമിലിയില്‍ ഫെബ്രുവരി 10 വ്യാഴാഴ്ച 12 മണിക്ക് നടക്കും. ആദ്യഘട്ടത്തില്‍ അഞ്ച്  അംഗനവാടികളാണ് സ്മാര്‍ട്ടാക്കിയത്. ഘട്ടംഘട്ടമായി അവശേഷിക്കുന്ന 21 അംഗനവാടികളും സ്മാര്‍ട്ടാക്കുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *