May 9, 2024

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി നിഹാര

0
Newswayanad Copy 1782.jpg
 
കേണിച്ചിറ :- ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ 32 റഡാറുകളുടെയും , എട്ട്  ജെറ്റ് എഞ്ചിനുകളുടെയും പേരുകൾ ചടുല വേഗത്തിൽ പറഞ്ഞതാണ് ഈ 12 – വയസുകാരി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചത്. 32 റഡാറുകളും 8 ജെറ്റ് എൻജിനുകളും അടക്കം 40 പേരുകൾ ഒരു മിനിറ്റ് കൊണ്ടാണ് ഈ മിടുക്കി അവതരിപ്പിച്ചത്. പൈലറ്റ് ആവുക എന്ന സ്വപ്നമാണ് ഏവിയേഷൻ – ടെക്നോളജി രംഗത്തെ പറ്റിയുള്ള അറിവുകൾ നേടാനുള്ള അന്വേഷണത്തിലേക്ക് അതുമായി ബന്ധപ്പെട്ട വീഡിയോ കാണാനുള്ള താല്പര്യത്തിലേക്ക് നയിച്ചത്. എട്ട് 
 യുദ്ധവിമാനങ്ങളുടെ 32 റഡാറുകളുടെയും പേരുകൾ അനായാസമായി വിവരിക്കാൻ ഈ അറിവുകൾ സഹായമായി. ബന്ധുവായ മൂന്നര വയസ്സുകാരൻ മാധവ് ഓർമശക്തിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം കണ്ടെത്തിയതും ഈ കൊച്ചുമിടുക്കിക്ക് പ്രചോദനമായി . കേണിച്ചിറ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. കോളേരി വെള്ളാരംകുന്നേൽ റെജി – റെജിമോൾ ദമ്പതികളുടെ മകളാണ് . പഠനത്തോടൊപ്പം സംഗീതത്തിലും മികവുപുലർത്തുന്ന നിഹാരയുടെ അഭിമാന നേട്ടത്തിൽ സ്കൂളിൽ നടന്ന ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പാൾ സിസ്റ്റർ ജീൻസി മരിയ സ്നേഹോപഹാരം സമ്മാനിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *