May 8, 2024

‘സന്തോഷ സ്വരം ‘ പോസ്റ്റർ പ്രകാശനം ചെയ്തു

0
Img 20220321 191640.jpg
വെള്ളമുണ്ടഃ വെള്ളമുണ്ട ഡിവിഷനിലെ പൗരന്മാരുടെ സന്തോഷം നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മാനസികാരോഗ്യ പരിപാടിയായ 'ഹാപ്പിനെസ് വോയിസ്‌ ' സന്തോഷ സ്വരത്തിന്റെ പോസ്റ്റർ ഒ.ആർ.കേളു എം.എൽ.എ പ്രകാശനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി,ജുനൈദ് കൈപ്പാണി,
പഴശ്ശിരാജ കോളേജ് അസിസ്റ്റന്റ് പ്രൊഫസറും പ്രമുഖ സൈക്കോളജിസ്റ്റുമായ
വി ആർ.രാജേഷ്,സനൂപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലാണ് വിദഗ്ധ മനഃശാസ്ത്രജ്ഞരുടെയും കൗൺസിലർമാരുടെയും സഹായത്തോടെ പരിപാടി ഡിവിഷനിൽ നടപ്പിലാക്കുന്നത്.
ലോക സന്തോഷ ദിനത്തിൽ ആരംഭിച്ച പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
 സന്തോഷം എന്തെന്ന് പലരും മറന്നു പോകുന്ന ഒരു അവസ്ഥയാണ് നിലവിൽ ഉള്ളത്. സന്തോഷിക്കുവാനോ മനസ്സ് തുറന്നു ചിരിക്കുവാനോ ആർക്കും സമയമില്ലാത്ത ഒരു കാലഘട്ടമാണിത്. നഷ്ടപെട്ടുകൊണ്ടിരിക്കുന്ന സന്തോഷം വീണ്ടെടുക്കുക എന്നതാണ് 'ഹാപ്പിനെസ് വോയിസ് 'എന്ന പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്.
ഏറ്റവും വിലപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവും ബോധ്യവും പൗരന്മാരിൽ ഉണ്ടാകുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
വികസനത്തിന്റെ മാനദണ്ഡം സാമ്പത്തികവും ഭൗതികവുമായ അളവുകോലില്‍ നിന്നും മാറ്റി ജനങ്ങളുടെ സൗഖ്യവും സന്തോഷവും കൂടി കണക്കിലെടുത്താണ് ശരിയായ വികസനം വിലയിരുത്തേണ്ടതെന്ന കാഴ്ചപ്പാടാണ് 'ഹാപ്പിനസ് വോയ്‌സ്‌'എന്ന പുതിയ ആശയത്തിനും ആലോചനക്കും രൂപം കൊടുത്തെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
 സാമ്പത്തികവും സാമൂഹികവും ശാസ്ത്രീയവുമായ വളര്‍ച്ചയുടേയും പുരോഗതിയുടേയും നടുവിലും മനുഷ്യനെ അസ്വസ്ഥനും സമാധാനമില്ലാത്തവനുമൊക്കെയാക്കി മാറ്റുന്നത് എന്തൊക്കെയാണ് എന്ന ആലോചനകള്‍ ഏറെ പ്രസക്തമായ സന്ദര്‍ഭമാണിത്. 
 സമീപനത്തിലും ചിന്താഗതിയിലും സര്‍വോപരി ജീവിത ശൈലിയിലും വന്ന ആനാരോഗ്യകരമായ പ്രവണതകളും സ്വഭാവങ്ങളുമാണ് പലപ്പോഴും മനുഷ്യന്റെ സമാധാനം കെടുത്തുന്നത് എന്നാണ് ഇവ്വിഷയകമായി സമീപകാലത്ത് നടന്ന മിക്ക പഠനങ്ങളും നല്‍കുന്ന സൂചന.  
മനുഷ്യന് സമാധാനവും സന്തോഷവും നല്‍കുന്ന വികസനവും പുരോഗതിയും ഭരണകൂടങ്ങൾ സാക്ഷാല്‍ക്കരിച്ചാലും ചിന്താഗതിയിലും ജീവിത ശൈലിയും അടിയന്തിരമായ മാറ്റം ഓരോ വ്യക്തികളിലും ഉണ്ടായാൽ മാത്രമേ ഒരു നാടിന്റെ സമ്പൂർണ പുരോഗതി ഉറപ്പുവരുത്താൻ സാധിക്കുകയുള്ളു.
 ഓരോ വ്യക്തിയും സഹജീവിയേയും പ്രകൃതിയേയുമൊക്കെ പരിഗണിക്കുന്ന ഉന്നതമായ ചിന്തയും ചെയ്തിയുമായി മുന്നോട്ടുപോകുമ്പോള്‍ മാത്രമാണ് സമൂഹത്തിലും ചുറ്റുപാടിലുമൊക്കെ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നത്.
വികാരവായ്പുകളും സൗഹൃദവും പങ്കുവെക്കുന്നത്‌ ആരോഗ്യകരമായ സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. ആധുനിക ലോകത്തിന്റെ സ്വന്തത്തിലേക്കുള്ള ചുരുങ്ങലുകളില്‍ നിന്നും സൗഹാര്‍ദ്ധത്തിന്റെ വിശാലമായ അന്തരീക്ഷം സൃഷ്ടിക്കുവാനും നന്മയില്‍ സഹകരിക്കാനും എല്ലാവരുടേയും സന്തോഷവും ക്ഷേമവും ആഗ്രഹിക്കാനും 
വ്യക്തികളെ പ്രാപ്തമാക്കണം.
വ്യക്തി ജീവിതത്തിലും സാമൂഹ്യ പരിസരത്തിലും സന്തോഷം കണ്ടത്തുവാനുള്ള ചിന്തകള്‍ സജീവമാക്കുവാന്‍ ഹാപ്പിനെസ്സ് വോയിസ്ന്റെ സഹായം സജ്‌ജമാണ്‌.
വിശദ വിവരങ്ങൾക്കും സേവനത്തിനും 9495164226 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *