May 6, 2024

വയനാട് ജില്ലയിലെ ഏറ്റവും നല്ല ജൈവ കർഷകനുള്ള അവാർഡ് പി.വി വർഗീസ് ചെറുതോട്ടിലിന്

0
Newswayanad Copy 3062.jpg
കൽപ്പറ്റ : വയനാട് ജില്ലയിലെ ഏറ്റവും നല്ല ജൈവ കർഷകനുള്ള അവാർഡ് പി.വി വർഗീസ് ചെറുതോട്ടിലിന് .

 ജില്ല കാർഷിക വികസന ക്ഷേമ ഡിപ്പാർട്ട്മെന്റാണ് വെർട്ടി കൃഷിരീതിയിലൂടെ നൂറുമേനി വിളവ് കൊയ്തതിന് പി. വി വർഗ്ഗീസിന് ഈ അവാർഡ് നൽകിയത്.
 വയനാട് പുൽപ്പള്ളി സ്വദേശിയായ പി.വി വർഗീസ് നെറ്റും, വലക്കൂടും പി.വി.സി പൈപ്പും ഉപയോഗിച്ചാണ് നൂതന രീതിയിലുള്ള കൃഷി രീതികൾ ചെയ്തുവരുന്നത്.
 ഈ രീതിയിലുള്ള കൃഷിരീതിയിൽ മണ്ണിന്റെ ഉപയോഗവും , കൃഷി ഒരുക്കാനുള്ള സ്ഥലത്തിന്റെ വ്യാപ്തിയും വളരെ കുറവാണ് വേണ്ടി വരുന്നത് . വെർട്ടിക്കൽ കൃഷിയിലൂടെ ഉൽപ്പാദനക്ഷമതയും കൂടുതലാണ്.
 ഇത്തരം കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പി.വി വർഗ്ഗീസിനെ കൃഷി ഡിപ്പാർട്ട്മെന്റും , പുൽപ്പള്ളി പഞ്ചായത്തും മൊമെന്റോയും, ക്യാഷ് അവാർഡും നൽകി ആദരിച്ചു.
 ഐ. സി ബാലകൃഷ്ണൻ എം.എൽ.എയാണ് അവാർഡ് നൽകി പരിപാടി ഉദ്ഘാടനം ചെയ്തത്.
 പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാർ അധ്യക്ഷ സ്ഥാനം  വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസ്, പഞ്ചായത്ത് മെമ്പർ : ബിന്ദു പ്രകാശ്, കൃഷി ഓഫീസർ അനു, അനിൽ സി.കുമാർ, സണ്ണി തോമസ്, മെമ്പർ : ജോളി, വാർഡ് മെമ്പർമാരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *