March 19, 2024

കാത്തിരിപ്പിന് വിരാമം ; വയനാട് ജില്ലയുടെ ചരിത്രത്തിലാദ്യമായി 25 കിലോമീറ്റർ ദൂരം കൃഷിക്കാവശ്യമായ വെള്ളം എത്തുന്നു….

0
Img 20230308 115126.jpg
 • റിപ്പോർട്ട്‌  : മെറിൻ  ജോഷി 
കാരപ്പുഴ : ഏറെ നാളത്തെ കർഷകരുടെ ആവശ്യം യാഥാർഥ്യമാകുന്നതിന്റെ ആശ്വാസത്തിൽ ആണ് ജില്ലയിലെ ഒരുപറ്റം കർഷകർ , ജില്ലയുടെ ചരിത്രത്തിൽ ആദ്യമായി 25 കിലോമീറ്റർ ദൂരത്തേക്ക് കൃഷിക്കാവശ്യമുള്ള വെള്ളം പമ്പ് ചെയ്യാൻ ഒരുങ്ങുകയാണ് ജലസേചനവകുപ്പ്. ശുദ്ധജല വിതരണത്തിന് പുറമെ ജില്ലയിലെ കാർഷികമേഖലയുടെ പുരോഗതി കൂടി ലക്ഷ്യം വെച്ചുള്ളതായിരുന്നു കാരാപ്പുഴ പദ്ധതി. ഡാമിന്റെ നിർമാണം പൂർത്തിയായി വർഷങ്ങൾ പിന്നിട്ടിട്ടും മുഖ്യലക്ഷ്യങ്ങളിലേക്ക് എത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.തുടർന്ന് പദ്ധതിയുടെ ലക്ഷ്യം പൂർത്തിയാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ പുതിയ പ്രഖ്യാപനം വരികയും ലക്ഷങ്ങൾ ചിലവഴിച്ച് ഇടതുകര, വലതുകര കനാലുകളുടെ അറ്റകുറ്റപ്പണികളെല്ലാം പൂർത്തീകരിക്കുകയും ചെയ്തത്. 
കാരാപ്പുഴ ഡാമിൽനിന്ന് രണ്ട് കനാലുകൾ വഴിയാണ്  കൃഷി സ്ഥലങ്ങളിൽ വെള്ളമെത്തുക.  കൃഷി ആവശ്യങ്ങൾക്കായി  വെള്ളമെത്തിക്കാനായി ഡാമിന്റെ ഇരുകരകളിലും കനാലുകൾ നിർമിച്ചിരുന്നു. കാലപഴക്കം ചെന്ന് അവ കേടായതല്ലാതെ പദ്ധതി ലക്ഷ്യത്തിലെത്തിയില്ല.   കാരാപ്പുഴ ഡാമിന്റെ മുഖ്യലക്ഷ്യങ്ങളിലെന്നായ കൃഷിമേഖലയിലേക്ക് വെള്ളം എത്തിക്കുന്നതിന്റെ പരമാവധി ദൂരം പിന്നിടുന്നതിന് ഇടതുകര, വലതുകര കനാലുകളിലെ അറ്റകുറ്റപ്പണികളെല്ലാം പൂർത്തിയാക്കിയതാണ്. കനാലുകളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും കാടുമെല്ലാം നേരത്തെ നീക്കം ചെയ്തു. 
 
ഇടതുകര കനാൽ വഴി 16. 74 കിലോമീറ്ററും വലതുകര കനാലിലൂടെ 8. 805 കിലോമീറ്റർ ദൂരവും കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാനാണ് ജലസേചനവകുപ്പിന്റെ തീരുമാനം. ആദ്യത്തെ ഒരാഴ്ച വലതുകര കനാൽ വഴി തുടർച്ചയായി വെള്ളം തുറന്നു വിടും. 6 മുതൽ ആഴ്ചയിൽ 3 ദിവസം വീതമാകും വെള്ളം കൃഷിയിടങ്ങളിലേക്ക് എത്തിക്കുക.
ഇടതുകര കനാൽ വഴി 15 നു ശേഷം ഘട്ടംഘട്ടമായാണു വെള്ളം തുറന്നു വിടുക. ഇടതുകര കനാലുകൾ 4 കിലോമീറ്ററിനു ശേഷമുള്ള ഭാഗം പ്രളയത്തിൽ തകർന്നിരുന്നു. ‌അതു പണി പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കി. ഇതോടെയാണ് ആദ്യമായി ഇരു കനാലുകൾ വഴി 25 കിലോമീറ്റർ ദൂരത്തേക്ക് വെള്ളമെത്തിക്കുകയെന്ന ലക്ഷ്യം സാധ്യമായത്.
ഓരോ വർഷവും മഴക്കാലത്തെ ഉപയോഗപ്പെടുത്തി ഡാം നിറക്കുകയും മഴ ലഭിക്കാത്ത സമയത്തേക്ക് കാർഷിക ഭൂമികളിലേക്ക് ഈ വെള്ളമെത്തിക്കണമെന്നതും വർഷങ്ങളായുള്ള കർഷകരുടെ ആവശ്യമായിരുന്നു. ഇത് ഏതാനും ആഴ്ചകൾക്കകം ഫലവത്താരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *