April 30, 2024

സർക്കാർ ജീവനക്കാരോടുള്ള ഇടതു പക്ഷ സർക്കാരിൻ്റെ അവഗണനയും, വെല്ലുവിളിയും അവസാനിപ്പിക്കുക: കേരള എൻ.ജി.ഒ സംഘ്

0
Img 20230421 173802.jpg
ബത്തേരി : സംസ്ഥാന സർക്കാർ ജീവനക്കാരോടുള്ള ഇടതുപക്ഷ സർക്കാരിൻ്റെ അവഗണനയും, വെല്ലുവിളിയും അവസാനിപ്പിക്കണമെന്ന് ഗണപതിവട്ടത്ത് വച്ച് നടന്ന കേരള എൻ.ജി.ഒ സംഘ് 43 ആം വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ജീവനക്കാർ സമാനതകളില്ലാത്ത പ്രതിസന്ധി കാലഘട്ടത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ജീവനക്കാർ അരനൂറ്റാണ്ട് കാലത്തെ സമര പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഒന്നൊന്നായി കേരളത്തിലെ ഇടതുപക്ഷ സർക്കാർ കവർന്നെടുത്തിരിക്കുകയാണ്. 2013 ൽ ഉമ്മൻ ചാണ്ടി സർക്കാർ സ്റ്റാറ്റ്യുട്ടറി പെൻഷൻ ഇല്ലാതാക്കിയെങ്കിൽ അതിനു ശേഷം വന്ന പിണറായി സർക്കാർ പുതിയതായി ഏഴ് പൊതു മേഖലാ സ്ഥാപനങ്ങളിൽ കൂടി പങ്കാളിത്ത പെൻഷൻ നടപ്പിലാക്കി. കൂടാതെ ജീവനക്കാർക്കു ലഭിച്ചുകൊണ്ടിരുന്ന മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റ് സർവ്വീസ് വെയ്റ്റേജ്, ഹൗസ് ബിൽഡിംഗ് അസ്വാൻസ് എന്നിവയും കവർന്നെടുത്തു.
ജീവനക്കാരൻ്റെ ഏറ്റവും വലിയ സാമൂഹിക സുരക്ഷിതത്വ പദ്ധതിയായ ആശ്രിത നിയമനം പോലും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. നിരവധി വർഷങ്ങളിലെ ലീവ് സറണ്ടർ, 15% ക്ഷാമബത്ത എന്നിവയും ജീവനക്കാർക്ക് കിട്ടാക്കനിയായി തുടരുകയാണ്. 
ലീവ് സറണ്ടർ റൊക്കം പണമായി നല്കുക, സ്ഥലം മാറ്റ മാനദണ്ഡങ്ങൾ സ്റ്റാറ്റ്യൂട്ടറി ആക്കുക, സ്ഥലം മാറ്റങ്ങൾക്ക് എല്ലാ വകുപ്പുകളിലും ഓൺലൈൻ സംവിധാനം ഒരുക്കുക, ക്ലാസ് ഫോർ തസ്തികയിലുള്ള ജീവനക്കാർക്ക് 40% പ്രമോഷൻ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ജില്ലാ പ്രസിഡൻ്റ് പി.സുരേഷ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി മുരളി കേനാത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. 
സാംസ്കാരിക സമ്മേളനം സതീശൻ.കെ.ജി രാഷ്ട്രീയ സ്വയം സേവക് സംഘ് ജില്ലാ കാര്യവാഹക് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം വി.കെ.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. തപസ്യ കലാ സാഹിത്യ സമിതി ജില്ലാ അദ്ധ്യക്ഷൻ വി.കെ. സന്തോഷ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ജോയിൻ സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ , സംസ്ഥാന സമിതി അംഗo പ്രസാദ് എം.കെ, ജില്ല സെക്രട്ടറി വി.പി.ബ്രിജേഷ്, ജില്ല ട്രഷറർ കെ എൻ . നിധിഷ്, പെൻഷനഴ്സ് സംഘ് ജില്ല സെക്രട്ടറി സി.പി വിജയൻ , ഗസ്റ്റഡ് ഓഫീസേഴ്സ് ജില്ല സമിതി അംഗം ഹരികൃഷ്ണൻ എൻ പി , കെ.എസ് റ്റി ഇ സംഘ് ജില്ല സെക്രട്ടറി വി കെ വിനു മോൻ , ഫെറ്റോ ജില്ല സെക്രട്ടറി സജി.പി.യു , ബി.എം.എസ് ജില്ല അദ്ധ്യക്ഷൻ പി.കെ.മുരളീധരൻ , ജില്ല സെക്രട്ടറി ഹരിദാസൻ തയ്യിൽ , ജയേഷ് വി , ഉദയന ഒ എ, കെ.മോഹനൻ , മഹേഷ് ടി. ജി , വി. ഭാസ്കരൻ , കെ ഭാസ്കരൻ , ഇ എം സതീശൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജില്ലാ പ്രസിഡൻ്റ് വി.കെ ഭാസ്കരൻ, ജില്ലാ സെക്രട്ടറി വി.പി.ബ്രിജേഷ്, വൈസ് പ്രസിഡൻ്റ്മാർ സ്മിത സുരേഷ് ബാബു, ഇ.എം.സതീശൻ, കെ.എൻ.നിധീഷ്, ജോ.സെക്രട്ടറിമാർ ഒ.എ.ഉദയ, കെ.ഭാസ്കരൻ, വി.ഭാസ്കരൻ ജില്ലാ ട്രഷറർ കെ.സനീഷ്, ഓഡിറ്റർ വി.സജീവൻ, സംസ്ഥാന സമിതിയിലേക്ക് കെ.ഗോപാലകൃഷ്ണൻ, എം.കെ.പ്രസാദ്, പി.സുരേഷ്, കെ.മോഹനൻ എന്നിവരെ തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *