April 30, 2024

എന്റെ കേരളം പ്രദര്‍ശന വിപണനമേള;വിവിധ വകുപ്പുകളുടെ 11 സെമിനാറുകള്‍

0
Img 20230421 174553.jpg
കൽപ്പറ്റ :സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുളള എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പതിനൊന്ന് സെമിനാറുകള്‍ അവതരിപ്പിക്കും. ഏപ്രില്‍ 25 മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ.സ്‌കൂള്‍ മൈതാനത്ത് സജ്ജമാക്കിയ വേദിയിലാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍ നടക്കുക. 25 ന് രാവിലെ 10 ന് മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന 'കാലാവസ്ഥ വ്യതിയാനവും മൃഗസംരക്ഷണ മേഖലയിലെ പ്രതിസന്ധികളും, പശുക്കളുടെ ദഹന വ്യൂഹത്തിന്റെ ക്ഷമതയും പാലിന്റെ പോഷക നിലവാരവും' എന്നീ വിഷയങ്ങളില്‍ മൃഗസംരക്ഷണ വകുപ്പ് റിട്ട. അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അനില്‍ സഖറിയ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 2 ന് മണ്ണ് സംരക്ഷണ വകുപ്പ് നടത്തുന്ന 'മണ്ണ് സംരക്ഷണവും നീര്‍ത്തടാധിഷ്ഠിത വികസനവും, മണ്ണിന്റെ ആരോഗ്യം' എന്നീ വിഷയങ്ങളിലെ സെമിനാറില്‍ മാനന്തവാടി മണ്ണ് സംരക്ഷണ ഓഫീസര്‍ ഇ.കെ അരുണ്‍, കല്‍പ്പറ്റ എച്ച്.എസ്.എ.എല്‍ സീനിയര്‍ കെമിസ്റ്റ് വി.ആര്‍ രഞ്ജിനി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
26 ന് രാവിലെ 10 ന് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സെമിനാറില്‍ 'രജത ജൂബിലി നിറവില്‍ കുടുംബശ്രീ, സ്ത്രീ ശാക്തീകരണത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍' എന്നീ വിഷയങ്ങളില്‍ കണ്ണൂര്‍ ഡി.എം.സി എം.സുര്‍ജിത്, മുന്‍ എം.എല്‍.എയും കുടുംബശ്രീ ഗവേണിംഗ് അംഗവുമായ കെ.കെ ലതിക എന്നിവര്‍ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 2 ന് ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ 'സമഗ്ര ആരോഗ്യത്തിന് ഹോമിയോപ്പതി പദ്ധതികള്‍, സാധ്യതകള്‍ ഒപ്പമുണ്ട് ഹോമിയോപ്പതി' എന്നീ വിഷയങ്ങളില്‍ അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. അച്ചാമ്മ ലെനു തോമസ്, മേപ്പാടി ഗവ. ഹോമിയോ ഡിസ്‌പെന്‍സറി എം. ഒ ഡോ. ജെറാള്‍ഡ് ജയകുമാര്‍, തരിയോട് ഗവ. ഹോമിയോ ഡിസ്‌പെന്‍സറി എം. ഒ ഡോ.ബി ശ്രീനാഥ് എന്നിവര്‍ ക്ലാസ്സെടുക്കും.
ഏപ്രില്‍ 27ന് രാവിലെ 10.30 ന് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'ശുചിത്വ മാലിന്യ സംസ്‌കരണം – സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാറില്‍ ശുചിത്വ മിഷന്‍ കണ്‍സള്‍ട്ടന്റ് എന്‍. ജഗ്ജീവന്‍, അമ്പലവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷമീര്‍, കല്‍പ്പറ്റ നഗരസഭ സെക്രട്ടറി അലി അസ്ഹര്‍, തൊണ്ടര്‍നാട് പഞ്ചായത്ത് സെക്രട്ടറി വി. അലി, മീനങ്ങാടി വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ നിധീഷ്, ഹരിത കര്‍മ്മസേന അംഗം ശാന്ത വേലായുധന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 2 ന് ഡി.ടി.പി സി യുടെ ആഭിമുഖ്യത്തില്‍ 'സുസ്ഥിര സാഹസിക വിനോദ സഞ്ചാവും വയനാടും ' എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാറില്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി അംഗം പ്രദീപ് മൂര്‍ത്തി വിഷയാവതരണം നടത്തും.
ഏപ്രില്‍ 28 ന് രാവിലെ 10 ന് വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ 'ശിശു സംരക്ഷണ പദ്ധതികള്‍ നിയമങ്ങള്‍, സ്ത്രീ സുരക്ഷ നിയമങ്ങള്‍ പോഷകാഹാരം നിത്യജീവിതത്തില്‍ ' എന്ന വിഷയങ്ങളില്‍ നടത്തുന്ന സെമിനാര്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മുന്‍ അംഗം അഡ്വ. ഗ്ലോറി ജോര്‍ജ്, വയനാട് സബ് ജഡ്ജും ഡി.എല്‍.എസ്.എ സെക്രട്ടറിയുമായ സി. ഉബൈദുള്ള, മേപ്പാടി ഡി.എം വിംസ് ഡയറ്റീഷന്‍ ശ്രീലത രാജേഷ് എന്നിവര്‍ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 2 ന് സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ' വയോജനങ്ങള്‍ ഭിന്നശേഷിക്കാര്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സ് എന്നിവരോടുള്ള പ്രതിബദ്ധത' എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാറില്‍ കില ഫാക്കല്‍റ്റി വി.കെ സുരേഷ് വിഷയവാതരണം നടത്തും.
ഏപ്രില്‍ 29 ന് രാവിലെ 10 ന് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'മൂല്യവര്‍ദ്ധിത മത്സ്യ ഉല്‍പ്പന്നങ്ങളും മത്സ്യ സംസ്‌കരണവും' എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാറില്‍ കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.എസ്. ആശാലത വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 2 ന് പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'ആധുനിക വിദ്യഭ്യാസം ആദിവാസി സമൂഹം'എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാറില്‍ മാനന്തവാടി ടി.ഡി.ഒ സി.ഇസ്മയില്‍ വിഷയാവതരണം നടത്തും. ഏപ്രില്‍ 30 ന് രാവിലെ 10 ന് ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'നല്ല ശീലങ്ങള്‍, യോഗ ഡാന്‍സ്, ജീവിത ശൈലി രോഗ പ്രതിരോധം, ഫുഡ് എക്‌സ്‌പോ വിളര്‍ച്ച, പ്രമേഹ രോഗ നിര്‍ണ്ണയം' എന്നീ വിഷയങ്ങളില്‍ നടത്തുന്ന സെമിനാറില്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ടി.എന്‍ ഹരിശങ്കര്‍, ഡോ.കെ. സ്മിത എന്നിവര്‍ വിഷയാവതരണം നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *