May 7, 2024

എരുമകൊല്ലി സ്‌കൂള്‍ മാറ്റി സ്ഥാപിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി: ടി. സിദ്ധിഖ് എം.എല്‍.എ

0
Img 20230504 192900.jpg
കല്‍പ്പറ്റ: നിയോജകമണ്ഡലത്തിലെ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ചെമ്പ്രമലയുടെ താഴ്‌വാരത്ത് സുരക്ഷിതമല്ലാത്തതും വനത്തോട് ചേര്‍ന്ന് വന്യമൃഗശല്യമുള്ളതുമായ എരുമകൊല്ലി യു.പി സ്‌കൂള്‍ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി റവന്യു അഡീഷണല്‍ സെക്രട്ടറി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ഉത്തരവായതായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് പറഞ്ഞു.
       വര്‍ഷങ്ങളായുള്ള പ്രദേശത്തെ ജനങ്ങളുടെ അഭിലാഷമായിരുന്നു സ്‌കൂള്‍ മാറ്റി സ്ഥാപിക്കുക എന്നുള്ളത്. തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ എം.എല്‍.എ ഉറപ്പ് നല്‍കിയതുമാണ്. സ്‌കൂള്‍ മാറ്റി സ്ഥാപിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അനുമതി നല്‍കുകയും വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എരുമക്കൊല്ലി സ്ക്കൂൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ കലക്ടർക്ക് നിർദേശം നൽകിയ ഉത്തരവാണ് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചെന്നും എം.എല്‍.എ പറഞ്ഞു. എം.എല്‍.എ യുടെ നേതൃത്വത്തില്‍ റവന്യു വകുപ്പ് മന്ത്രിയുമായുള്ള നിരന്തര ഇടപെടലുകളുടെ ഭാഗമായണ് റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തികൊണ്ട് ഉത്തരവിറക്കിയിട്ടുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *