May 8, 2024

ജൈവ വൈവിധ്യ പാർക്കിൻ്റെ ഉദ്ഘാടനവും, ശിൽപ്പശാലയും.

0
20240307 192730

മാനന്തവാടി : മാനന്തവാടി നഗരസഭ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ സഹായത്തോടെ ചൂട്ടക്കടവിൽ നിർമ്മാണം പൂർത്തീകരിച്ച ജൈവ വൈവിധ്യ പാർക്കിൻ്റെ ഉദ്ഘാടനവും, ജൈവ വൈവിധ്യ’ രരിസ്റ്റർ പുതുക്കൽ ശിൽപ്പശാലയും ഒമ്പതാം തിയ്യതി 10 മണിക്ക് നടത്തുമെന്ന് ഭരണസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൈവവിഭവങ്ങളെക്കുറിച്ച് പ്രാദേശികമായുള്ള അറിവുകളും, പ്രകൃതിയുമായുള്ള നിരന്തര ഇടപ്പെടലുകളുടെ ഫലമായി ആർജ്ജിച്ചെടുത്ത നാട്ടറിവുകളും ശാസ്ത്രീയമായി രേഖപ്പെടുത്തുക എന്നതാണ് ജൈവ വൈവിധ്യ രജിസ്റ്റർ കൊണ്ട് ഉദ്ദേശിക്കുന്നത്.മാനന്തവാടി മുതൽ ഇല്ലത്ത് വയൽ, പെരുവക, മാനന്തവാടി ഹൈസ്ക്കുൾ വരെയുള്ള പുഴയോരത്ത് വിവിധ തരത്തിലുള്ള മരങ്ങൾ വെച്ച് പിടിപ്പിക്കുന്ന പുഴയോര വനം പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടക്കും,ശിൽപ്പശാല സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും, വാർത്ത സമ്മേളനത്തിൽ ചെയർപേഴ്സൺ സി കെ രത്ന വല്ലി, പി വി ജോർജ്, പാത്തുമ്മ ടീച്ചർ, അഡ്വ. സിന്തു സെബാസ്റ്റ്യൻ, വിപിൻ വേണുഗോപാൽ, മാർഗരറ്റ് തോമസ്, കെ ജെ ജോസ്, അർജുൻ പി ജോർജ് എന്നിവർ സംബന്ധിച്ചു,

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *