May 8, 2024

കിരാതമായ റാഗിങ്ങും കാമ്പസ് രാഷ്ട്രീയവും നിരോധിക്കുക എച്ച് ആർ സി പി സി.

0
20240307 200556

 

മാനന്തവാടി: വൈത്തിരി വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിൻ്റെ ദാരുണമായ അന്ത്യത്തിനിടയാക്കിയ കലാലയ രാഷ്ട്രീയവും അതിൻ്റെ പിൻബലത്തിൽ നടത്തിവരുന്ന കിരാതമായ റാഗിങ്ങും നിരോച്ച് കാമ്പസുകൾ വിജ്ഞാനത്തിൻ്റെയും പരസ്പര സ്നേഹത്തിൻ്റെയും മൂല്യബോധത്തിൻ്റെയും ഉറവിടങ്ങളാക്കി മാറ്റണമെന്ന് ഹ്യൂമൺ റൈറ്റ്സ് ആൻ്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ ( എച്ച് ആർ സി പി സി ) സംസ്ഥാന പ്രസിഡൻ്റ് പി.ജെ. ജോൺ മാസ്റ്റർവാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പഠിക്കുക എന്ന ലക്ഷ്യത്തോടെ കോളേജിലെത്തുന്ന സാധാരണ വിദ്യാർത്ഥികളെരാഷ്ട്രീയ പാർട്ടികൾ അവരുടെ ഗൂഢമായ രാഷ്ട്രീയ ലാഭത്തിനു വേണ്ടി, കെ എസ് യു, , എസ് എഫ് ഐ, എ ബി വി പി, എ ഐ എസ് എഫ് , എം എസ് എഫ് തുടങ്ങിയ സംഘടനകളുടെ ബാനറിൽ രാഷ്ട്രീയ അടിമകളാക്കി വിദ്യാർത്ഥികളിൽ വെറുപ്പിൻ്റെയും ക്രൂരതയുടെയും വിദ്വേഷത്തിൻ്റെയും രാഷ്ട്രീയം വളർത്തുന്നു. ഇതിൻ്റെ പരിണിതഫലമാണ് നിരോധിക്കപ്പെട്ട റാഗിങ്ങും പീഢനങ്ങളുമെല്ലാം, ഒന്നോ രണ്ടോ രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ പ്ലെയ്സ്മെൻ്റിനു വേണ്ടി ആയിരക്കണക്കിന് സാധാരണ കുടുംബത്തിലെ കുട്ടികളുടെ നല്ല ഭാവി നശിപ്പിക്കുകയാണീ കലാലയ രാഷ്ട്രീയം’പ്രാകൃതവും കിരാതവുമായ റാഗിങ്ങിലൂടെ എത്ര ജീവനുകളാണ് പൊലിഞ്ഞത്. കലാലയ രാഷ്ട്രീയത്തിനിരയായ എത്രയെത്ര സാധാരണ വിദ്യാർത്ഥികൾ ‘രക്ഷിതാക്കളെ നാം ഉണരേണ്ട സമയമാണിത്. നമ്മുടെ മക്കളുടെ ഭാവി വിദ്യാഭ്യാസത്തിലൂടെ സുരക്ഷിതമാകണമെങ്കിൽ കാമ്പസ് രാഷ്ട്രീയവും രാഗിങ്ങും ശാശ്വതമായി ഉന്മൂലനം ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്.സിദ്ധാർത്ഥിൻ്റെ മരണത്തിന് കാരണക്കാരായ എല്ലാവരേയും അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷനൽ കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സുനിൽ മoത്തിൽ, വിദ്യാധരൻ വൈദ്യർ, എ എൻ മുകുന്ദൻ, ടി ഇബ്രാഹിം, കെ ജി മായ എന്നിവർ സംബന്ധിച്ചു,

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *