May 6, 2024

ലോക്സഭാ തിരഞ്ഞെടുപ്പ്: വയനാട് മണ്ഡലത്തിൽ 14,64,472 സമ്മതിദായകർ 

0
Img 20240424 165136

കൽപ്പറ്റ: വയനാട് ലോക്സഭ മണ്ഡലത്തില്‍ 14,64,472 സമ്മതിദായകരാണുള്ളത്. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 311274 പുരുഷ വോട്ടര്‍മാരും 324651 സ്ത്രീ വോട്ടര്‍മാരും അഞ്ച് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 635930 പേരാണ് ഇത്തവണ അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായുള്ള മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലങ്ങളായ വണ്ടൂര്‍-232839, നിലമ്പൂര്‍-226008, ഏറനാട് -184363 വോട്ടര്‍മാരും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലെ -183283 വോട്ടര്‍മാര്‍ ഉള്‍പ്പെടെയാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ 14,64,472 വോട്ടര്‍മാരുള്ളത്. ജില്ലയില്‍ 32644 പുതിയ വോട്ടര്‍മാരാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. വയനാട് ലോക്സഭ മണ്ഡലത്തില്‍ 15224 ഭിന്നശേഷി വോട്ടര്‍മാരാണുള്ളത്. അതില്‍ 8496 പുരുഷമാരും 6728 സ്ത്രീകളുമാണുള്ളത്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായി 6102 ഭിന്നശേഷി വോട്ടര്‍മാരുണ്ട്. 9970 പേരാണ് വയനാട് ലോക്സഭ മണ്ഡലത്തില്‍ 85 വയസ്സിനുമുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍. ജില്ലയില്‍ 100 വയസിന് മുകളില്‍ 49 പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. ജില്ലയില്‍ 18 നും 19 നും വയസ്സിനിടയില്‍ 8878 വോട്ടര്‍മാരുണ്ട്. 4518 പുരുഷന്‍മാരും 4360 സ്ത്രീകളും ഉള്‍പ്പെടും. 2049 സര്‍വ്വീസ് വോട്ടര്‍മാരും വയനാട് മണ്ഡലത്തിലുണ്ട്.

മാനന്തവാടി നിയോജക മണ്ഡലത്തിൽ 99446 പുരുഷ വോട്ടർമാർ 101937 വനിതാ വോട്ടർമാർ ആകെ 201383 വോട്ടർമാരും, സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിൽ 110039 പുരുഷ വോട്ടർമാർ , 115596 വനിതാ വോട്ടർമാർ, ആകെ 225635 വോട്ടർമാരും, കല്‍പ്പറ്റ നിയോജക മണ്ഡലത്തിൽ 101789 പുരുഷ വോട്ടർമാർ, അതിൽ 5 ട്രാൻസ്‌ജെൻഡർ വോട്ടർമാർ, 107118 വനിതാ വോട്ടർമാർ, ആകെ 208912 വോട്ടർമാരും, നിലമ്പൂര്‍ നിയോജക മണ്ഡലത്തിൽ 110578 പുരുഷ വോട്ടർമാർ, അതിൽ 6 ട്രാൻസ്‌ജെൻഡർ വോട്ടർമാർ, 115424 വനിതാ വോട്ടർമാർ, ആകെ 226008 വോട്ടർമാരും, വണ്ടൂര്‍ നിയോജക മണ്ഡലത്തിൽ 114822 പുരുഷ വോട്ടർമാർ, 118017 വനിതാ വോട്ടർമാർ ആകെ 232839 വോട്ടർമാരും, ഏറനാട് നിയോജക മണ്ഡലത്തിൽ 93590 പുരുഷ വോട്ടർമാർ, 90773 വനിതാ വോട്ടർമാർ, ആകെ 184363 വോട്ടർമാരും, തിരുവമ്പാടി നിയോജക മണ്ഡലത്തിൽ 90790 പുരുഷ വോട്ടർമാർ അതിൽ 4 ട്രാൻസ്‌ജെൻഡർ വോട്ടർമാർ, 92489 വനിതാ വോട്ടർമാർ ആകെ 183283 വോട്ടർമാരും, സര്‍വീസ് വോട്ടര്‍മാര്‍ 2049. അങ്ങനെ ആകെ 721054 പുരുഷ വോട്ടർമാർ, 741354 വനിതാ വോട്ടർമാർ, വയനാട് ലോകസഭ മണ്ഡലത്തിൽ ആകെ 14,64,472 വോട്ടർമാരുമാണ് ഉള്ളത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *