April 30, 2024

പഞ്ചായത്തി രാജ് ഇരുപത്തഞ്ചാം വര്‍ഷത്തിലേക്ക്; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 12 ഇന പദ്ധതി

0
Prw 1135 Panchayath Dinaghosham Manthri Thomas Issac Ulkhadanam Cheyunnu.jpg


കല്‍പ്പറ്റ: കേരളത്തില്‍ പഞ്ചായത്തീ രാജ് സംവിധാനം നടപ്പിലാക്കിയിട്ട് 25 വര്‍ഷം പിന്നിടുന്നു. അധികാര വികേന്ദ്രീകരണ രംഗത്ത് രാജ്യത്ത് മാതൃകാപരമായി ഏറെ മുന്നേറ്റം കൈവരിച്ച കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ധനമന്ത്രി തോമസ് ഐസക് 12 ഇന പദ്ധതി പ്രഖ്യാപിച്ചു. വയനാട്ടില്‍ നടക്കുന്ന സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ബജറ്റില്‍ 21,000 കോടി രൂപയാണ് വിവിധ പദ്ധതികള്‍ക്കായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നീക്കിവച്ചിട്ടുള്ളത്. ഇവ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിനും പൊതുജന ക്ഷേമത്തിനുമാണ് 12 ഇന പദ്ധതി അവതരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിശപ്പു രഹിത പദ്ധതി, സമ്പൂര്‍ണ ശുചിത്വം, വയോജന ക്ഷേമം, സാന്ത്വന പരിചരണം, പൊതു വിദ്യാഭ്യാസം, ദുരന്ത നിവാരണ പരിശീലനം എന്നിവയാണ് ഇവയില്‍ പ്രധാനം. 

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വികസന പദ്ധതികള്‍ക്കായി നല്‍കിയ തുകയുടെ 93 ശതമാനവും ചെലവഴിച്ചിട്ടുണ്ടെന്ന് ഇത് റെക്കോര്‍ഡാണെന്നും ചടങ്ങള്‍ സ്വാഗതം പറഞ്ഞ തദ്ദേശ ഭരണ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങളില്‍ കേരളം നേരിട്ട പ്രളയ ദുരന്തങ്ങളില്‍ നിന്ന കരകയറാന്‍ തയാറാക്കിയ റീബില്‍ഡ് കേരള പദ്ധതിക്ക് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് മന്ത്രി നന്ദി പറഞ്ഞു.

പ്രകൃതി മൂലധനം സംരക്ഷിച്ചു കൊണ്ടുള്ള വികസന പദ്ധതികളാണ് ഹരിത കേരള മിഷന്‍ മുന്നോട്ട് വെയ്ക്കുന്നതെന്ന് 
കൃഷി മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. ആറു ലക്ഷം പോഷക കൃഷി ഇനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ അവതരിപ്പിച്ചു കൊണ്ട് സംസ്ഥാനത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറക്കാന്‍  സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യകളെക്കാള്‍, ലളിതവും ചെലവു കുറഞ്ഞതുമായ ഉത്പാദന രീതികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

പഞ്ചായത്തീ രാജ് സംവിധാനം രജത ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന വേളയിലാണ് ഈ വര്‍ഷത്തെ പഞ്ചായത്ത് ദിനാഘോഷം എന്ന പ്രത്യേകത കൂടിയുണ്ട്. ത്രിതല പഞ്ചായത്ത് സംവിധാനത്തിന് അടിത്തറ പാകിയ പാര്‍ലെന്റ് സമിതിയുടെ അധ്യക്ഷനായ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ബല്‍വന്ത് റായ് മേത്തയുടെ ജന്മദിനമായ ഫെബ്രുവരി 19നാണ് കേരളത്തില്‍ പഞ്ചായത്ത് രാജ് ദിനമായി ആചരിക്കുന്നത്. പഞ്ചായത്ത് രാജിന്റെ പിതാവായി അറിയപ്പെടുന്നതും ബല്‍വന്ത് റായ് മേത്തയാണ്.  

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *