May 12, 2024

ആഹ്ളാദ പ്രകടനവും റാലിയും സംഘടിപ്പിച്ച് ആം ആദ്മി പാർട്ടി 

പുൽപ്പള്ളി: കേജരിവാളിന് സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിൻ്റെ സന്തോഷ സൂചകമായി ആം ആദ്മി പാർട്ടി ആഹ്ളാദ പ്രകടനം നടത്തി. ആം ആദ്മി പാർട്ടി ദേശിയ അദ്ധ്യക്ഷനും…

തുടർന്ന് വായിക്കുക…

ലീഡ് ഓൺ: നേതൃത്വ പരിശീലന ക്യാമ്പിനു തുടക്കം കുറിച്ചു

സിപിഎമ്മിന്റെ കപടമുഖം ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തിരിച്ചറിയണം: കെ.എല്‍. പൗലോസ്

കോൺഗ്രസ് ആദരിച്ചു

കൃഷി നാശമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് കോൺഗ്രസ് നേതാക്കൾ 

Advertise here...Call 9746925419

പുല്‍പ്പള്ളിയില്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് തുടങ്ങി

പുല്‍പ്പള്ളി: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിജയ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സമ്മര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് തുടങ്ങി. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ സമദ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു, കായികാധ്യാപകന്‍ മാനുവല്‍, രാജന്‍ പുലൂര്‍, ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, അനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

തുടർന്ന് വായിക്കുക...

കരിയർ ഗൈഡൻസ് ശിൽപശാല

കൽപറ്റ: ഈ വർഷം എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്ക് വേണ്ടി സിജി വയനാട് ചാപ്റ്റർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ' കരിയർ കഫെ എന്ന പേരിൽ മെയ് 15 നു രാവിലെ 9.30 മുതൽ കൽപറ്റയിൽ വച്ച് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കും. കോഴ്സുകൾ, സാധ്യതകൾ, സ്ഥാപനങ്ങൾ…

തുടർന്ന് വായിക്കുക...

വൈദ്യുതി മുടങ്ങും

മാനന്തവാടി: വൈദ്യുത ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ മാനന്തവാടി സെക്ഷനുകീഴിൽ കോഴിക്കോട് ഗാന്ധി പാർക്ക്‌ ജംഗ്‌ഷൻ, പോസ്റ്റ്‌ ഓഫിസ് ജംഗ്‌ഷൻ, ക്ലബ്‌ കുന്ന്  റോഡ്, കോഴിക്കോട്  റോഡ് ഭാഗങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

തുടർന്ന് വായിക്കുക...

കുന്നമ്പറ്റ ക്ഷേത്രത്തില്‍ ഏഴാം വാര്‍ഷിക മഹോത്സവം തുടങ്ങി

കല്‍പ്പറ്റ: മേപ്പാടി കുന്നമ്പറ്റ ശ്രീഭഗവതി ശാസ്താ ക്ഷേത്രത്തില്‍ ഏഴാം വാര്‍ഷിക മഹോത്സവം തുടങ്ങിയതായി ആഘോഷ കമ്മിറ്റി ഭാരവാഹികളായ അജേഷ് കനകത്ത്, സതീഷ് ആത്തിവയല്‍, കെ.കെ. കൃഷ്ണമോഹന്‍, അജ്മല്‍ സാജിദ്, ടി.ആര്‍. അരുണ്‍രാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 14ന് രാവിലെ ആറിനാണ് ഉത്സവ സമാപനം. ഞായര്‍ രാത്രി എട്ടിന് പ്രഭാഷണവും തുടര്‍ന്ന് നാട്ടുത്സവവും നടക്കും. 13ന്…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

നാലുവര്‍ഷ ഡിഗ്രി: നടവയല്‍ സിഎം കോളജ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു

കല്‍പ്പറ്റ: നാലു വര്‍ഷ ഡിഗ്രി പഠനത്തിനു നടവയല്‍ സിഎം കോളജ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി മേഖലാതലത്തില്‍ 14,15,16 തീയതികളില്‍ കോളജ് നടത്തുന്ന പരീക്ഷയില്‍ കുറഞ്ഞത്…

തുടർന്ന് വായിക്കുക...

ഇന്‍സ്റ്റാലേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു

കല്‍പറ്റ: സീനിയര്‍ ചേംബര്‍ ഇന്റര്‍ നാഷനല്‍ കല്‍പ്പറ്റ ഗ്രീന്‍ ലീജിയണ്‍ 2024 -25 ഇന്‍സ്റ്റാലേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. നാഷനല്‍ പ്രസിഡന്റ്' സി.എസ്.എല്‍ പി.പി.എഫ് ചിത്രകുമാര്‍ ഉദ്ഘാനം ചെയ്തു.…

തുടർന്ന് വായിക്കുക...

വനിതാ കമ്മിഷന്‍ അദാലത്ത് 27ന്

കൽപ്പറ്റ: വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് മെയ് 27ന് രാവിലെ 10 മുതല്‍ കല്‍പ്പറ്റ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും.

തുടർന്ന് വായിക്കുക...

നാലാംമൈലിൽ പ്രവേശിക്കാതെ പനമരത്തെത്താം

മാനന്തവാടി: റോഡുപണി നടക്കുന്ന പായോട്, തോണിച്ചാൽ, ദ്വാരക, നാലാംമൈൽ ഒഴിവാക്കി പനമരത്ത് എത്താമെങ്കിലും പുറത്തുനിന്ന് എത്തുന്ന പലർക്കും ഇതറിയില്ല. കണ്ണൂർ ഭാഗത്ത് നിന്നുവരുന്നവർക്ക് എരുമത്തെരുവ് - ചെറ്റപ്പാലം…

തുടർന്ന് വായിക്കുക...

ചുമട്ടുതൊഴിലാളികളുടെയും വ്യാപാരി പ്രതിനിധികളുടെയും സംയുക്ത സംഗമം നടത്തി

പുൽപ്പള്ളി: വ്യാപാര മേഖലയിൽ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന ചുമട്ടുതൊഴിലാളികളുടെയും വ്യാപാരി പ്രതിനിധികളുടെയും സംയുക്ത സംഗമം സംഘടിപ്പിച്ചു. ചുമട്ടുതൊഴിലാളി-വ്യാപാരി മേഖലയിലെ പ്രശ്‌നങ്ങൾ ലഘൂകരിക്കാനും തമ്മിലുള്ള അകലങ്ങൾ കുറയ്ക്കാനും ഇത്തരം…

തുടർന്ന് വായിക്കുക...

എരനെല്ലൂർ മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠദിന മഹോത്സവം മെയ് 12, 13 തിയതികളിൽ

എരനെല്ലൂർ: എരനെല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്‌ഠദിന മഹോത്സവം മെയ് 12, 13 തിയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ…

തുടർന്ന് വായിക്കുക...

വിദ്യാർത്ഥികളുടെ ഏകദിന ക്യമ്പ് നടന്നു

ബത്തേരി: മോർ ഗ്രീഗോറിയൻ ജാക്കോബൈറ്റ് സ്റ്റുഡന്റ്സ് മൂവ്മെൻ്റിൻ്റേയും (MGJSM) അക്ഷരക്കൂടിന്റെയും ആഭിമുഖ്യത്തിൽ എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കുള്ള ഏകദിന ക്യാമ്പ് തീര്‍ത്ഥാടനകേന്ദ്രമായ സുല്‍ത്താന്‍…

തുടർന്ന് വായിക്കുക...

830 ഗ്രാം കഞ്ചാവുമായി രണ്ട്പേർ പിടിയിൽ

പുൽപ്പള്ളി: കർണാടകയിൽ നിന്നും കഞ്ചാവ് വാങ്ങി വിൽപനയ്ക്കായി മലപ്പുറത്തേക്ക് കടത്തിക്കൊണ്ടുപോകുന്നതിനിടെ 2 യുവാക്കൾ പോലീസ് പിടിയിലായി. മലപ്പുറം സ്വദേശികളായ എം.കെ. ലത്തീഫ്,ഇ.ഷംനാദ് എന്നിവരാണ് പിടിയിലായത്. പുൽപ്പള്ളി പോലീസ്…

തുടർന്ന് വായിക്കുക...

സിവിൽ സർവ്വീസ് ടാലന്റ് എക്സാം നടത്തി

മാനന്തവാടി: മാനന്തവാടി നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ഹൈദരലി ഷിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാഡമി നടത്തിയ ടാലന്റ്റ് എക്‌സാമിന് മികച്ച പ്രതികരണം. എട്ടാം…

തുടർന്ന് വായിക്കുക...

വേനൽക്കാലം: നീലഗിരിയിൽ പ്രദർശനോത്സവത്തിന് തുടക്കം 

ഗൂഡല്ലൂർ: നീലഗിരിയിലെ വേനൽക്കാല ഉത്സവങ്ങൾക്ക് തുടക്കംകുറിച്ച് പുഷ്‌പ പ്രദർശനവുമായി ഊട്ടി അണിഞ്ഞൊരുങ്ങി. ഊട്ടിയിൽ 126-ാമത് പുഷ്പ പ്രദർശനത്തിനാണ് ബൊട്ടാണിക്കൽ ഗാർഡനിൽ വെള്ളിയാഴ്ച്‌ച തുടക്കമായത്. പൂച്ചെടികൾ, പർവത തീവണ്ടി…

തുടർന്ന് വായിക്കുക...

ലാഡർ ഓഫീസിന് സ്വന്തം കെട്ടിടം: പ്രവർത്തനം ആരംഭിച്ചു 

ബത്തേരി: പൂളവയൽ സപ്ത റിസോർട്ട്സ് ആൻഡ് സ്പായുടെ സമീപത്തായി സ്വന്തംകെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ കേരള ലാൻഡ് റിഫോംസ് ആൻഡ് ഡിവലപ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി(ലാഡർ)യുടെ ഓഫീസ് നഗരസഭാധ്യക്ഷൻ…

തുടർന്ന് വായിക്കുക...

കുഞ്ഞാറ്റക്കൂടുകൾ പ്രകാശനം ചെയ്തു

കൽപറ്റ: ജോയ് പാലക്കമൂല എഡിറ്റു ചെയ്ത 15 എഴുത്തുകാരുടെ ബാലസാഹിത്യ രചനകൾ ഉൾക്കൊള്ളുന്ന കുഞ്ഞാറ്റക്കൂടുകൾ എന്ന സമാഹാരം ജില്ലാ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും ചലച്ചിത്ര…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
5087732 Resized
മീനങ്ങാടി: കടുത്ത ചൂടിലും ആദായകമായ രീതിയിൽ പച്ചക്കറി കൃഷി നടത്തി വിജയിച്ചിരിക്കുകയാണു മണിവയലിലെ ഒരുകൂട്ടം കർഷകർ. തണലിൻ്റെ സാങ്കേതിക- സാമ്പത്തിക സഹായത്തോടെയും മീനങ്ങാടി പഞ്ചായത്തിന്റെ സഹകരണത്തോടെയും 195 കിലോയോളം പച്ചക്കറിയാണ് 16 പേരടങ്ങുന്ന കർഷക കൂട്ടായ്മ വിളയിച്ചെടുത്തത്. 6 വനിതാ കർഷകരും കൂട്ടായ്‌മയിലുണ്ട്. വെണ്ട, ചീര, വെള്ളരി, പച്ചമുളക്, വള്ളിപ്പയർ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത് ...
Img 20240512 113705
മീനങ്ങാടി: കടുത്ത ചൂടിലും ആദായകമായ രീതിയിൽ പച്ചക്കറി കൃഷി നടത്തി വിജയിച്ചിരിക്കുകയാണു മണിവയലിലെ ഒരുകൂട്ടം കർഷകർ. തണലിൻ്റെ സാങ്കേതിക- സാമ്പത്തിക സഹായത്തോടെയും മീനങ്ങാടി പഞ്ചായത്തിന്റെ സഹകരണത്തോടെയും 195 കിലോയോളം പച്ചക്കറിയാണ് 16 പേരടങ്ങുന്ന കർഷക കൂട്ടായ്മ വിളയിച്ചെടുത്തത്. 6 വനിതാ കർഷകരും കൂട്ടായ്‌മയിലുണ്ട്. വെണ്ട, ചീര, വെള്ളരി, പച്ചമുളക്, വള്ളിപ്പയർ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത് ...
Img 20240511 183531
പുൽപ്പള്ളി: കേജരിവാളിന് സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിൻ്റെ സന്തോഷ സൂചകമായി ആം ആദ്മി പാർട്ടി ആഹ്ളാദ പ്രകടനം നടത്തി. ആം ആദ്മി പാർട്ടി ദേശിയ അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചതിന് ആം ആദ്മി പാർട്ടി പുൽപ്പള്ളി, മുള്ളൻകൊല്ലി കമ്മിറ്റികളുടെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി ...
Img 20240511 174147
തിരുവനന്തപുരം: കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആതിഥേയത്വത്തിൽ നടത്തപ്പെടുന്ന 'ലീഡ് ഓൺ' സംസ്ഥാന നേതൃത്വപരിശീലന ക്യാമ്പിന് പാളയം കത്തീഡ്രൽ പള്ളി ഹാളിൽ തുടക്കം കുറിച്ചു. യോഗത്തിന് കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷാലിൻ ജോസഫ് സ്വാഗതം ആശംസിച്ചു. കെ. സി. വൈ. എം സംസ്ഥാന പ്രസിഡന്റ്‌ യോഗത്തിന് അധ്യക്ഷത വഹിച്ചു. കെ ...
Img 20240511 164216
കല്‍പ്പറ്റ: കേരളത്തിലെ സിപിഎമ്മിന്റെ കപടമുഖം തിരിച്ചറിയാന്‍ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തയാറാകണമെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം കെ.എല്‍. പൗലോസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലികളില്‍ നിര്‍ലജ്ജമായി വര്‍ഗീയത പ്രസംഗിക്കുകയാണ്. എന്നിട്ടും ഇടതില്ലെങ്കില്‍ ഇന്ത്യയില്ല എന്ന് പ്രചാരണം നടത്തുന്ന സിപിഎമ്മിന്റെ നേതാക്കള്‍ മോദിക്കെതിരെ മിണ്ടാന്‍ ഭയക്കുകയാണ്. തെരഞ്ഞെടുപ്പില്‍ നിര്‍ഭയനായി പട നയിക്കുന്ന രാഹുല്‍ ...
Img 20240511 163336
എടവക: കാലടി ശ്രീ ശങ്കര സർവകലാശാലയിൽ നിന്നും സംസ്കൃതത്തിൽ ഡോക്റേറ്റ് നേടിയ രണ്ടേനാൽ സ്വദേശിനി ഡോ.ഉദയ കൃഷ്ണ‌യേയും കേരള സർവകലാശാലയുടെ എം.എസ്.സി സുവോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എള്ളുമന്ദം സ്വദേശിനി മിൽഡ മത്തായിയേയും എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു മണ്ഡലം പ്രസിഡണ്ട് ഉഷ വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഡി. സി.സി ...
Img 20240511 162731
പുൽപ്പള്ളി: പുൽപ്പള്ളി പഞ്ചായത്തിൽ കടുത്ത വരൾച്ചയെ തുടർന്ന് കൃഷി നാശമുണ്ടായ പ്രദേശങ്ങൾ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സന്ദർശിച്ചു. വരൾച്ചയിൽ പുൽപ്പള്ളി പഞ്ചായത്തിലാണ് വ്യാപക കൃഷി നാശമാണുണ്ടായതെന്നും കർഷകരുടെ കാപ്പി, കുരുമുളക്, കമുക്, തെങ്ങ്, വാഴ ഉൾപ്പെടെയുള്ള വിളകളാണ് വ്യാപകമായി നശിച്ചെന്നും കൂടാതെ മേഖലയിൽ രൂക്ഷമായ ജലക്ഷാമവും നേരിടുകയാണെന്നും സംഘാഗങ്ങൾ പറഞ്ഞു. വരൾച്ചയെ തുടർന്ന് കൃഷി നശിച്ച ...
Img 20240511 162443
പുല്‍പ്പള്ളി: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിജയ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സമ്മര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് തുടങ്ങി. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ സമദ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു, കായികാധ്യാപകന്‍ മാനുവല്‍, രാജന്‍ പുലൂര്‍, ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, അനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു ...
Img 20240511 162323
കൽപറ്റ: ഈ വർഷം എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്ക് വേണ്ടി സിജി വയനാട് ചാപ്റ്റർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ' കരിയർ കഫെ എന്ന പേരിൽ മെയ് 15 നു രാവിലെ 9.30 മുതൽ കൽപറ്റയിൽ വച്ച് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കും. കോഴ്സുകൾ, സാധ്യതകൾ, സ്ഥാപനങ്ങൾ ...
Img 20240511 162215
മാനന്തവാടി: വൈദ്യുത ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ മാനന്തവാടി സെക്ഷനുകീഴിൽ കോഴിക്കോട് ഗാന്ധി പാർക്ക്‌ ജംഗ്‌ഷൻ, പോസ്റ്റ്‌ ഓഫിസ് ജംഗ്‌ഷൻ, ക്ലബ്‌ കുന്ന്  റോഡ്, കോഴിക്കോട്  റോഡ് ഭാഗങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു ...
Img 20240511 155522
കല്‍പ്പറ്റ: മേപ്പാടി കുന്നമ്പറ്റ ശ്രീഭഗവതി ശാസ്താ ക്ഷേത്രത്തില്‍ ഏഴാം വാര്‍ഷിക മഹോത്സവം തുടങ്ങിയതായി ആഘോഷ കമ്മിറ്റി ഭാരവാഹികളായ അജേഷ് കനകത്ത്, സതീഷ് ആത്തിവയല്‍, കെ.കെ. കൃഷ്ണമോഹന്‍, അജ്മല്‍ സാജിദ്, ടി.ആര്‍. അരുണ്‍രാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 14ന് രാവിലെ ആറിനാണ് ഉത്സവ സമാപനം. ഞായര്‍ രാത്രി എട്ടിന് പ്രഭാഷണവും തുടര്‍ന്ന് നാട്ടുത്സവവും നടക്കും. 13ന് ...
Img 20240511 155211
കല്‍പ്പറ്റ: നാലു വര്‍ഷ ഡിഗ്രി പഠനത്തിനു നടവയല്‍ സിഎം കോളജ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി മേഖലാതലത്തില്‍ 14,15,16 തീയതികളില്‍ കോളജ് നടത്തുന്ന പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുകയെന്ന് അധ്യാപകരായ കെ. സജീര്‍, പി.ആര്‍. രജിത, പി.സി. കിരണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓരോ സെമസ്റ്ററിനും ...
Img 20240511 155048
കല്‍പറ്റ: സീനിയര്‍ ചേംബര്‍ ഇന്റര്‍ നാഷനല്‍ കല്‍പ്പറ്റ ഗ്രീന്‍ ലീജിയണ്‍ 2024 -25 ഇന്‍സ്റ്റാലേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. നാഷനല്‍ പ്രസിഡന്റ്' സി.എസ്.എല്‍ പി.പി.എഫ് ചിത്രകുമാര്‍ ഉദ്ഘാനം ചെയ്തു. നാഷണല്‍ വൈസ് പ്രസിഡന്റ് പി.പി.എഫ് ഡോ. എം. ശിവകുമാര്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ പി.ജെ ജോസുകുട്ടി, ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് ഡോ. നൗഷാദ് പള്ളിയാല്‍, സീനിയററ്റ് നാഷനല്‍ കോര്‍ഡിനേറ്റര്‍ ...
Img 20240511 154821
കൽപ്പറ്റ: വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് മെയ് 27ന് രാവിലെ 10 മുതല്‍ കല്‍പ്പറ്റ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും ...
Img 20240511 154709
മാനന്തവാടി: റോഡുപണി നടക്കുന്ന പായോട്, തോണിച്ചാൽ, ദ്വാരക, നാലാംമൈൽ ഒഴിവാക്കി പനമരത്ത് എത്താമെങ്കിലും പുറത്തുനിന്ന് എത്തുന്ന പലർക്കും ഇതറിയില്ല. കണ്ണൂർ ഭാഗത്ത് നിന്നുവരുന്നവർക്ക് എരുമത്തെരുവ് - ചെറ്റപ്പാലം ബൈപ്പാസ് വഴി കൊയിലേരി റോഡിൽ പ്രവേശിച്ചും മാനന്തവാടിയിൽ നിന്ന് പോകുന്നവർക്ക് വള്ളിയൂർക്കാവ് കൊയിലേരിവഴിയും പനമരം കൈതയ്ക്കലിൽ എളുപ്പമെത്താം. സാമാന്യം നല്ലറോഡായതിനാൽ പലരും ഈവഴി ഉപയോഗിക്കുന്നുണ്ട്. ഈവഴി അറിയാത്തവരാണ് ...
Img 20240511 154457
പുൽപ്പള്ളി: വ്യാപാര മേഖലയിൽ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന ചുമട്ടുതൊഴിലാളികളുടെയും വ്യാപാരി പ്രതിനിധികളുടെയും സംയുക്ത സംഗമം സംഘടിപ്പിച്ചു. ചുമട്ടുതൊഴിലാളി-വ്യാപാരി മേഖലയിലെ പ്രശ്‌നങ്ങൾ ലഘൂകരിക്കാനും തമ്മിലുള്ള അകലങ്ങൾ കുറയ്ക്കാനും ഇത്തരം സംഗമങ്ങളിലൂടെ സാധ്യമാകുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. ഐക്യ ട്രേഡ് യൂണിയൻ ...
Img 20240511 154257
എരനെല്ലൂർ: എരനെല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്‌ഠദിന മഹോത്സവം മെയ് 12, 13 തിയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. 12 ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രത്യേക പൂജകളും ഏഴ്മണിക്ക് തായമ്പകയും 7.30 ന് നാടൻ പാട്ടും ഉണ്ടായിരിക്കും. 13ന് രാവിലെ പൂജയും 10 ന് ...
Img 20240511 154100
ബത്തേരി: മോർ ഗ്രീഗോറിയൻ ജാക്കോബൈറ്റ് സ്റ്റുഡന്റ്സ് മൂവ്മെൻ്റിൻ്റേയും (MGJSM) അക്ഷരക്കൂടിന്റെയും ആഭിമുഖ്യത്തിൽ എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കുള്ള ഏകദിന ക്യാമ്പ് തീര്‍ത്ഥാടനകേന്ദ്രമായ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ ദൈവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു. വികാരി ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ അധ്യക്ഷനായ ചടങ്ങിന് MGJSM കോഡിനേറ്റർ ഫാ.അനിൽ കൊമരിക്കൽ ...
20240511 152120
പുൽപ്പള്ളി: കർണാടകയിൽ നിന്നും കഞ്ചാവ് വാങ്ങി വിൽപനയ്ക്കായി മലപ്പുറത്തേക്ക് കടത്തിക്കൊണ്ടുപോകുന്നതിനിടെ 2 യുവാക്കൾ പോലീസ് പിടിയിലായി. മലപ്പുറം സ്വദേശികളായ എം.കെ. ലത്തീഫ്,ഇ.ഷംനാദ് എന്നിവരാണ് പിടിയിലായത്. പുൽപ്പള്ളി പോലീസ് രാവിലെ ഒമ്പത് മണിയോടെ പെരിക്കല്ലൂരിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയി ലായത്. ഇവരുടെ പക്കൽ നിന്നും 830 ഗ്രാം കഞ്ചാവ് കണ്ടെ ടുത്തു. ബൈരക്കുപ്പയിൽ നിന്നും കഞ്ചാവ് ...
Img 20240511 150307
മാനന്തവാടി: മാനന്തവാടി നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ഹൈദരലി ഷിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാഡമി നടത്തിയ ടാലന്റ്റ് എക്‌സാമിന് മികച്ച പ്രതികരണം. എട്ടാം ക്ലാസ് പ്രായം മുതൽ സിവിൽ സർവ്വീസ് താത്പ്പര്യമുള്ളവരെ കണ്ടെത്തി പരിശീലനം നൽകുകയാണ് അക്കാദമി ലക്ഷ്യം. പനമരം ക്രസന്റ് സ്‌കൂളിൽ നടന്ന ടാലന്റ് പരീക്ഷയിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി, ...
Img 20240511 145602
ഗൂഡല്ലൂർ: നീലഗിരിയിലെ വേനൽക്കാല ഉത്സവങ്ങൾക്ക് തുടക്കംകുറിച്ച് പുഷ്‌പ പ്രദർശനവുമായി ഊട്ടി അണിഞ്ഞൊരുങ്ങി. ഊട്ടിയിൽ 126-ാമത് പുഷ്പ പ്രദർശനത്തിനാണ് ബൊട്ടാണിക്കൽ ഗാർഡനിൽ വെള്ളിയാഴ്ച്‌ച തുടക്കമായത്. പൂച്ചെടികൾ, പർവത തീവണ്ടി യാത്ര, പ്രദർശനങ്ങൾ, സ്വാദിഷ്‌ഠമായ ഊട്ടി ഭക്ഷണ വിഭവങ്ങൾ, കുട്ടികളുടെ ആകർഷണ കേന്ദ്രമായ 'ഡിസ്നി വേൾഡ് ഫെയറി കാസ്റ്റിൽ' തുടങ്ങി ഒട്ടനവധി കാഴ്ചകളുണ്ട്. ഇനിയുള്ള പത്തു ദിവസങ്ങൾ ഊട്ടിയിലും ...
Img 20240511 145412
ബത്തേരി: പൂളവയൽ സപ്ത റിസോർട്ട്സ് ആൻഡ് സ്പായുടെ സമീപത്തായി സ്വന്തംകെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ കേരള ലാൻഡ് റിഫോംസ് ആൻഡ് ഡിവലപ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി(ലാഡർ)യുടെ ഓഫീസ് നഗരസഭാധ്യക്ഷൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ലാഡർ ചെയർമാൻ സി.എൻ. വിജയ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബത്തേരിയിലൂടെ റെയിൽവേ യാഥാർഥ്യമാക്കുന്നതിന് രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് സി.എൻ ...
Img 20240511 124123
കൽപറ്റ: ജോയ് പാലക്കമൂല എഡിറ്റു ചെയ്ത 15 എഴുത്തുകാരുടെ ബാലസാഹിത്യ രചനകൾ ഉൾക്കൊള്ളുന്ന കുഞ്ഞാറ്റക്കൂടുകൾ എന്ന സമാഹാരം ജില്ലാ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ഒ.കെ ജോണി പ്രകാശനം ചെയ്തു. എഴുത്തുകാരുടെ കൂട്ടായ്മയായ അക്ഷരക്കൂട്ടവും ജില്ലാലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ടി.ബി സുരേഷ് അധ്യക്ഷത വഹിച്ചു ...
Img 20240511 114345
മാനന്തവാടി: വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടമാകുമ്പോഴും പരിഹാരം കാണേണ്ട വനംവകുപ്പും, സർക്കാരും നിസംഗതയിലാണെന്ന് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ആരോപിച്ചു. കാട്ടാനകളുടെയും കടുവയും ആക്രമണത്തിൽ നിരവധിപേരുടെ ജീവനുകളാണ് സമീപകാലത്ത് നഷ്ടമായത്. ജീവഹാനിയും, വളർത്തു മൃഗങ്ങളെ നഷ്ടപ്പെടുമ്പോഴും, കൃഷിനാശമുണ്ടാകുമ്പോഴും ജനങ്ങളും രാഷ്ട്രീയപാർട്ടികളും സംഘടിച്ച് പ്രതിഷേധിക്കുമ്പോൾ മാത്രമാണ് വനംവകുപ്പ് എന്തെങ്കിലും ചെയ്യാൻ തയ്യാറാകുന്നത്. വനംവകുപ്പ് മന്ത്രി സമ്പൂർണ ...
Img 20240511 113240
തിരുനെല്ലി: ഒന്ന് മുതൽ 10 ആം ക്ലാസ്സ് വരെയുള്ള എഴുത്തും വായനയും അറിയില്ലാത്ത കുട്ടികളെ അക്ഷരലോകത്തേക്ക് കൈ പിടിച്ച് ഉയർത്തുക, മത്സര പരീക്ഷകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേക പി.എസ്.സി പരിശീലനം നൽകുക എന്നീ ലക്ഷ്യങ്ങളോടെ മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് ആരംഭിച്ച അക്ഷരദീപം പദ്ധതി മാനന്തവാടി താലൂക്കിലെ തിരുനെല്ലി പഞ്ചായത്തിലെ ഗാജഗടി മധ്യപാടി കോളനിയിൽ ആരംഭിച്ചു ...
Img 20240511 113047
വെള്ളമുണ്ട: രണ്ടാം സീസൺ വെള്ളമുണ്ട പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ജി.എം.എച്ച്‌.എസ്.എസ് ഗ്രൗണ്ടിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രാരംഭ ചടങ്ങിൽ സുജീഷ് കെ അധ്യക്ഷത വഹിച്ചു.സുരേഷ് കൊടുവാറ്റിൽ, ധനേഷ് കെ, ജിബിൻ ജോർജ്, അലി എ തുടങ്ങിയവർ സംബന്ധിച്ചു. കോക്കടവ് ഫ്ലായിം ബോയ്സ് ക്രിക്കറ്റ് ...
Img 20240511 112915
ഇടിക്കര: ബിജെപി നാഷണൽ കൗൺസിൽ അംഗം പള്ളിയറ രാമൻ്റെ സഹോദരൻ കാത്താറോട്ടിൽ ദാരപ്പൻ (78) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: സുബിത, സുമീര, സുമേഷ്. മരുമക്കൾ: ജയപ്രകാശ്, ബാബു, ഷിബില. സഹോദരങ്ങൾ: ലക്ഷ്മി' കാത്താറോട്ടിൽ, രാമൻ, കൃഷ്ണൻ, ഗോവിന്ദൻ, മുകുന്ദൻ, ലക്ഷ്മി, സീത ...
Img 20240511 094048
മാനന്തവാടി: കാൽ നൂറ്റാണ്ട് പിന്നിടുന്ന അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുന്ന കല്ലോടി സെന്റ് ജോസഫ്സ‌് ഹയർസെക്കൻഡറി സ്കൂളിലെ എക്കണോമിക്‌സ് അധ്യാപകനായ വി.ജെ തോമസിന് വയനാട് ജില്ലാ എക്കണോമിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വയനാട് എക്കണോമിക്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ബാബു പി എസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി വി കെ സുനിൽകുമാർ, എം.വി രാജീവൻ, ജെസ്സി, ...
Img 20240511 093913
ചേകാടി: മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ പ്രജിത് .എയുടെ നേതൃത്വത്തിൽ ബാവലിയിലെ ചേകാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ ബീഹാർ സ്വദേശിയായ മുകേഷ് കുമാറിനെ (വയസ്സ് 24) 103 ഗ്രാം കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിൽ എടുത്തു കർണ്ണാടകത്തിലെ ബൈരകുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി മടങ്ങുന്ന വഴിയാണ് പ്രതിയെ എക്സൈസ് പിടികൂടിയത്. അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ചില്ലറ വിൽപ്പനയ്ക്കായി ...
Img 20240510 Wa0073
ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്‌റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജൂൺ ഒന്നു വരെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. തന്നെ അറസ്‌റ്റ് ചെയ്‌തത് തന്നെ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെജ്രിവാളിന്റെ ഹർജി. എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ പാർട്ടി നേതാവെന്ന ...
Img 20240510 213519
കൽപ്പറ്റ: ശൈശവ വിവാഹ നിരോധനം, പോക്സോ കേസുകളിലെ നിയമങ്ങള്‍, നിയമവ്യവസ്ഥകള്‍ സംബന്ധിച്ച് ട്രൈബല്‍ മേഖലയില്‍ അവബോധം സൃഷ്ടിക്കാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് എ.ഡി.എം കെ ദേവകി. കളക്ടറേറ്റിലെ ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ ചേര്‍ന്ന ശൈശവ വിവാഹ നിരോധന പ്രവര്‍ത്തന കര്‍ത്തവ്യ വാഹകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജില്ലയില്‍ രണ്ട് വര്‍ഷത്തിനകം ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ...
Img 20240510 213503
മാനന്തവാടി: മാനന്തവാടി ഗവ.പോളിടെക്‌നിക് കോളേജില്‍ 2018-19 അദ്ധ്യയന വര്‍ഷം പ്രവേശനം നേടി 2021 മെയ് മാസം പഠനം പൂര്‍ത്തിയാക്കിയവരില്‍ കരുതല്‍ ധനം കൈപ്പറ്റാത്ത വിദ്യാര്‍ത്ഥികള്‍ വീടുതല്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍, അഡ്മിഷന്‍ നമ്പര്‍, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ gptcmndy76@gmail.com ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ ആറിനകം അയച്ചു നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു ...
Img 20240510 213447
കൽപ്പറ്റ : കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ മാസ്റ്റര്‍ പരിശീലകരെ തെരഞ്ഞെടുക്കുന്നു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് മേഖലയിലുള്ളവര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം നല്‍കണം. താത്പര്യമുള്ളവര്‍ മെയ് 16-നകം www.kite.kerala.gov.in ല്‍ അപേക്ഷ നല്‍കണം. ഫോണ്‍ ; 04935 220191 ...
20240510 214754
മാനന്തവാടി: പ്ലസ് ടു പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ജാസ്‌മിൻ ജലീൽ. മാനന്തവാടി എംജിഎം ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർ ത്ഥിനിയായ ജാസ്മിൻ അമ്പുകുത്തി സ്വദേശിക ളായ അബ്ദുൾ ജലീലിന്റേയും ബുഷറ യുടേയും മകളാണ് ...
Img 20240510 213427
കൽപ്പറ്റ: ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതികളില്‍ ജൂണ്‍ എട്ടിന് ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തില്‍ ചെക്ക് കേസുകള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാകാവുന്ന ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച പരാതികള്‍ നേരിട്ട് നല്‍കാം. വിവിധ കോടതികളില്‍ നിലവിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ചെക്ക്-മോട്ടോര്‍ വാഹന ...
20240510 214525
തവിഞ്ഞാൽ: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അലോണ മേരി. കണിയാരം ഫാ.ജികെഎംഎച്ച്എസ് വിദ്യാർത്ഥിനിയായ അലോണ തവിഞ്ഞാൽ വിമലനഗർ സ്വദേശികളായ പെരുമാലിൽ വിൻസെൻ്റിന്റെയും ജിൻസിയുടേയും മകളാണ് ...
Img 20240510 213409
ബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ട- ഓക്സിലറി അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന അരങ്ങ് കലോത്സവത്തിന് നാളെ സുല്‍ത്താന്‍ ബത്തേരി അല്‍ഫോണ്‍സ കോളേജില്‍ തിരി തെളിയും. മൂന്ന് ക്ലസ്റ്ററുകളായി നടക്കുന്ന മത്സരത്തില്‍ വൈത്തിരി ക്ലസ്റ്റര്‍ തലം മെയ് 14,15 തിയതികളില്‍ എസ്.കെ.എം.ജെ സ്‌കൂളിലും മാനന്തവാടി ക്ലസ്റ്റര്‍തലം 18,19 തിയതികളില്‍ ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലും നടക്കും. 49 ...
Img 20240510 200330
കൽപ്പറ്റ: കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൈനാട്ടി, സിവിൽ, ജില്ലാ ബാങ്ക് പരിസരങ്ങളിൽ മെയ് 11, 12 തിയതികളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു ...
Img 20240510 195950
കൽപ്പറ്റ: ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ അത്ലറ്റി ക്, ഫുഡ്ബോൾ, ഫെൻസിംഗ്, ആർച്ചറി എന്നീ കായിക ഇനങ്ങളിൽ സമ്മർ കോച്ചിംഗ് ആരംഭിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എം.മധു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എട്ട് മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കാണ് കോച്ചിംഗ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ക്യാമ്പ് മെയ് 30 ന് അവസാനിക്കും ...
Img 20240510 194716
മീനങ്ങാടി: അട്ടപ്പാടിയിലെ ഗോത്ര വിഭാഗ വിദ്യാർത്ഥികൾക്കായി മീനങ്ങാടി സെന്റ് ഗ്രിഗോറിയസ് ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് മീനങ്ങാടിയിൽ പഞ്ചദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ ഇ വിനയൻ ഉദ്ഘാടനം ചെയ്തു. എൻസിടി ജനറൽ കൗൺസിൽ മെമ്പറായ ശ്രീ ജോബി ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു . മാനന്തവാടി റെയിഞ്ച് ഓഫറസ്റ്റ് ഓഫീസിൽ ശ്രീമതി ...
Img 20240510 174500
വൈത്തിരി: വൈത്തിരി ഇലക്ട്രിക്കൽ സെഷന് കീഴിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കാപ്പംകുന്ന്, ശ്രീപുരം, ചെമ്പട്ടി, മൂവട്ടി, ആനോത്ത്, മുത്താറി കുന്ന്, ശ്രീകുമാർ, പൊഴുതന സോപ്പ് കമ്പനി, ബി ജി ടി ക്രഷർ ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങും ...
Img 20240510 174150
കൽപ്പറ്റ: മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. ഹരിത മിത്രം ആപ്പില്‍ ജിയോ ടാഗിങ്, സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിങ്, അശാസ്ത്രീയ മാലിന്യ സംസ്‌കരണം എന്‍ഫോഴ്സ്മെന്റ്, 2024-25 പദ്ധതി പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചാണ് പരിശീലനം നടന്നത്. മിനി എംസിഎഫ് മാപ്പിങ്, റിസോര്‍ട്ട്, ഹോം സ്റ്റേ ...
Img 20240510 173937
കൽപ്പറ്റ: മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ അടുവാടി, തെക്കുംപാടി, നാല്‌സെന്റ്, ഞാണുമ്മല്‍, തൊണ്ടുപാളി, കൂടല്‍മൂല കോളനികളിലെ വിദ്യാര്‍ത്തികളെ കൊളവയല്‍ സെന്റ് ജോര്‍ജ്ജ് എ.എല്‍.പി. സ്‌കൂളിലേക്കും തിരിച്ചും എത്തിക്കുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വാഹന ഉടമകള്‍, ഡ്രൈവര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 16 വൈകിട്ട് മൂന്നിനകം ലഭിക്കണം ...
Img 20240510 173801
പയ്യന്നൂര്‍: പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാന്‍ അഞ്ചു മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ, ജനറല്‍ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടികളുടെ ഒഴിവുകളിലേക്ക് രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തില്‍ നിന്നും ലഭിക്കും. താമസം, ഭക്ഷണം, യൂണിഫോം, പഠനോപാധികള്‍ എന്നിവ സൗജന്യമാണ്. ഫോണ്‍; 9447389317 ...
Img 20240510 173633
തലപ്പുഴ: തലപ്പുഴ ചിറക്കരയിൽ കടുവ പശുക്കിടാവിനെ കൊന്നു. അഞ്ചാം നമ്പർ പാരിസൺസ് എസ്റ്റേറ്റിലെ തേയില ത്തോട്ടത്തിനുള്ളിലെ വയലിൽ കെട്ടിയിരുന്ന അത്തി ക്കാപറമ്പിൽ എ.പി അബ്‌ദുറഹ്മാൻ്റെ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പശുക്കിടാവിനെ 5 മീറ്റർ ദൂരം കടുവ വലിച്ചുകൊണ്ട് പോയിട്ടുണ്ട്. ബെഗൂർ റെയിഞ്ച് ഓഫിസർ ആർ രാഗേഷിന്റെ ...
Img 20240510 170932
കുത്തുമുണ്ട: കുത്തുമുണ്ട 66 കെ.വി സബ്സ്റ്റേഷനില്‍ അറ്റകുറ്റിപ്പണി നടക്കുന്നതിനാല്‍ വൈത്തിരി, പൊഴുതന, ഉപ്പട്ടി, വിനായക, മേപ്പാടി, പഞ്ചമി, കിന്‍ഫ്ര ട്രാന്‍സ്ഫോമര്‍ പരിധിയില്‍ മെയ് 13 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു ...
Img 20240510 170752
കൽപ്പറ്റ: ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാകിരണം, വേള്‍ഡ് വൈഡ് ഫണ്ട്, ജൈവ വൈവിധ്യ ബോര്‍ഡ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം ജില്ലാതല ക്വിസ് മത്സരം നടത്തി. വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കളക്ടറേറ്റില്‍ നടന്ന മത്സരത്തില്‍ പടിഞ്ഞാറത്തറ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ് ആര്‍ ...
Img 20240510 170331
കൽപ്പറ്റ: ആം ആദ്മി പാർട്ടി കൽപ്പറ്റ നിയോജക മണ്ഡലം കൗൺസിൽ യോഗം മെയ് 12 ഞായർ വൈകിട്ട് നാല് മണിക്ക് കൽപ്പറ്റ എം. ജി. റ്റി ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ കള്ള കേസിൽ തുറുങ്കിൽ അടച്ച് പാർട്ടിയെ തകർക്കാൻ ഉള്ള ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന് ...
Img 20240510 165824
എടവക: എടവക കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മെഡിസിന്‍ പേപ്പര്‍ കവര്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 20 ന് രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍ - 04935-296906 ...
Img 20240510 165643
വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ശംസു ഉലമാ ഇസ്ലാമിക് അക്കാദമിയി ഈ വർഷത്തെ ഹജ്ജ് ക്യാമ്പ് 13ന് തിങ്കളാഴ്ച നടക്കും. ജില്ലയി നിന്നും സർക്കാർ മുഖേനയും വിവിധ ഗ്രൂപ്പുകൾ വഴിയും ഈ വർഷം ഹജ്ജിനു പോകുന്ന നാന്നൂറോളം ഹജ്ജാജിമാരാണ് ക്യാമ്പിൽ പങ്കെടുക്കുക. ഹജ്ജ് ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകിവരുന്ന മുൻ ഹജ്ജ് കമ്മിറ്റി അംഗം അബ്ദുസ്സമദ് പൂക്കോട്ടൂരാണ് ക്യാമ്പിന് നേതൃത്വം ...