November 15, 2025

കൈറ്റ്: സ്വാതന്ത്ര്യത്തിന്റെ ഗതി നിയന്ത്രിക്കുന്ന സിനിമ: പോസ്റ്റർ പുറത്തിറങ്ങി

0
IMG-20171119-WA0008

By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നവാഗത സിനിമാ സംവിധായകരുടെ നിരയിലേക്ക് ഉയരാൻ ശ്രമിക്കുന്ന ഷോർട്ട് ഫിലിം സംവിധായകനായ ആദിവാസി യുവാവ് തന്റെ ഏറ്റവും പുതിയ ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണത്തിനുള്ള ഒരുക്കത്തിലാണ്. കുട്ടികളെ ഏറെ സ്നേഹിക്കുകയും അവർക്കായി നിരവധി ഹ്രസ്വ ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും ചെയ്ത  അജയ് പനമരമാണ് കൈറ്റ് എന്ന തന്റെ പുതിയ ഷോർട്ട് ഫിലിം ശ്രദ്ധേയമാക്കാൻ ഒരുങ്ങുന്നത്. 

      അടിയ വിഭാഗത്തിൽപ്പെട്ട അജയ് പനമരം ഇതിനോടകം നിരവധി സിനിമകളിൽ സഹ സംവിധായകനായിട്ടുണ്ട്. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്നതാണ് ആഗ്രഹം .അതിന് മുന്നോടിയായാണ് കുട്ടികളുടെ സ്വാതന്ത്ര്യത്തിന്റെ കഥ പറയുന്ന കൈറ്റ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നത്. പട്ടം പോലെ പറക്കാൻ ആഗ്രഹിക്കുന്ന കൗമാരക്കാരിയുടെ  കഥയാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലോക ശിശു ദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയത് . 
    കോഴിക്കോട് സ്വദേശി ഗിരീഷ് കുമാറാണ് നിർമ്മാതാവ്. നിധിൻ കൃഷ്ണൻ ക്യാമറ ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഡിസംബറിൽ നടക്കും. 2018 ജനുവരി ആദ്യവാരം കൈറ്റ് റിലീസ് ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *