April 29, 2024

ലക്ഷ്യ തൊഴില്‍മേള 25ന് വയനാട്ടില്‍

0
കല്‍പ്പറ്റ: വയനാട് ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കോഴിക്കോട് ജില്ല് എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് നടത്തുന്ന ലക്ഷ്യ തൊഴില്‍മേള വയനാട്ടില്‍ 25ന് നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങളാക്കിമാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എംപ്ലോയബിലിറ്റി സെന്ററുകള്‍ സ്വകാര്യമേഖലയിലെ തൊഴില്‍ ധാതാക്കളുമായി സഹകരിച്ചാണ് തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്കായി ജോബ് ഫെയറുകള്‍ നടത്തുന്നത്. മുട്ടില്‍ ഡബ്ല്യുഎംഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ വച്ച് 25ന് രാവിലെ ഒമ്പതിനാണ് തൊഴില്‍ മേള നടക്കുന്നത്. 
18 മുതല്‍ 35 വയസ് വരെയുള്ള പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള തൊഴില്‍ രഹിതര്‍ക്ക് മേളയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇ മെയില്‍ ഐഡി ഉണ്ടായിരിക്കണം. 42 സ്വകാര്യ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ സി.കെ. ശശീന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും. മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എം. നജീബ് അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍. രവികുമാര്‍, ടി.ആര്‍. അബ്ദുള്‍ റഷീദ്, ബിജു, കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റര്‍ ഹെഡ് വിദ്യ വി. നായര്‍ എന്നിവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *