April 29, 2024

ആരോഗ്യം, കൃഷി, വയോജനക്ഷേമം എന്നിവക്ക് മുൻതൂക്കം നൽകി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

0
Img 20180321 Wa0047
'ആരോഗ്യ _ കാർഷിക മേഖലകൾക്കക്കും വയോജനങ്ങളുടെ
ഉന്നമനത്തിനും മുൻതൂക്കം നൽകി  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. മാറിയ കാലാവസ്ഥയും വരൾച്ചയും മൂലം ദുരിതമനുഭവിക്കുന്ന കർഷകരെ സഹായിക്കാനായി 35 ലക്ഷം രൂപയും കാർഷിക ഉപകരണങ്ങൾ വാങ്ങാനായി 30 ലക്ഷം രൂപയും നീക്കിവെച്ച് കൊണ്ടുള്ള ബജറ്റ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ പൈലി അവത രിപ്പിച്ചു .പ്രസിഡണ്ട് പ്രീത രാമൻ അദ്ധ്യക്ഷത വഹിച്ചു.
അറുപത് വയസ്സ് കഴിഞ്ഞ വയോജനങ്ങളുടെ ചികിത്സ ഭക്ഷണം പാർപ്പിടം പകൽ വീടുകൾ അങ്കണവാടികൾ വഴികിടപ്പിലായ
വയോജനങ്ങൾക്ക് കട്ടിൽ ഭക്ഷണം മറ്റ് ഉപകരണങ്ങൾ നൽകുന്നതിനും വയോജനങ്ങളുടെ ഉൻമേഷത്തിന്നായി വിനോദയാത്രകൾ സംഘടിപ്പിക്കുന്നതിനുമായി 53 ലക്ഷം രൂപ നീക്കിവെച്ചു
കർഷകരുടെ ഉപജീവന മാർഗ്ഗമായ ക്ഷീരമേഖല യിലെ പ്രശ്നങ്ങൾക്ക് പരിഹാരംകാണാനും പാൽ ഉൽപ്പാദന ബോണസ് നൽകാനുമായി 70 ലക്ഷം രൂപ ബജറ്റിൽ മാറ്റി വെച്ചു
വിധവകളായ സ്ത്രീകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനും വനിതകളുടെ ഉന്നമനത്തിനുമായി 95 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്
കുട്ടികളുടെ അവകാശങ്ങളും ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും സ്കോളർഷിപ്പ് യാത്രാബത്ത എന്നിവ നൽകുന്നതിനുമായി ബാലസൗഹൃദപ്രൊജക്ടിന് 35 ലക്ഷം രൂപ നീക്കിവെച്ചു
എല്ലാവർക്കും വീട് എന്ന പദ്ധതി നടപ്പിലാക്കുന്നതിന്നായി രണ്ട് കോടി 61 ലക്ഷം രൂപയും മാലിന്യ സംസ്ക്കരണം പ്ലാസ്റ്റിക് നിർമ്മാർജ്ജനം എന്നിവ നടപ്പിലാക്കുന്നതിന് ശുചിത്വമിഷന്റെ സഹായത്തോട് കൂടി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് 93 ലക്ഷം രൂപയും മാറ്റി വെച്ചിട്ടുണ്ട്
മൂന്ന് സിച്ച് സി കളുടെ പാശ്ചാത്തല മേഖലയുടെ വികസനത്തിനും അംബേദ്ക്കർ കാൻസർ സെൻററിന്റെ വികസനത്തിനുമായി 48 ലക്ഷവും യുവജനങ്ങളുടെ കായിക ക്ഷമത പ്രവർത്തനങ്ങൾക്കും സ്പോർട്സ് ഉപകരണങ്ങൾ വാങ്ങുന്നതിനുമായി 10 ലക്ഷം രൂപയും
 ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് പട്ടികജാതി വിദ്യാത്ഥികളുടെ ഉപരിപഠന ധനസഹായത്തിനും നെൽകൃഷി കൂലി ചില്ല് സബ്സിഡിയായും പാശ്ചാത്തല മേഖലയ്ക്കും കൂടി 40 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്
പട്ടികവർഗ്ഗ വികസനത്തിന്നായി ഭവന നിർമ്മാണം നെൽകൃഷി സ്വയംതൊഴിൽ കണ്ടെത്തൽ ഉപരിപഠനം പഠനമുറി എന്നി വ നടപ്പിലാക്കുന്നതിന് മൂന്ന് കോടി 63 ലക്ഷം രൂപയാണ് നീക്കിവെച്ചത്
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 41 റോഡുകളുടെ പ്രവർത്തികൾക്കായി രണ്ട് കോടി എൺപത്തി അഞ്ച് ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് 
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി തങ്കമണി ഉഷാ വിജയൻ മായ ദേവി അനുഷ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺമാരായ തങ്കമ്മ യേശുദാസ് കെ കെ സി മൈമൂന ഗീത ബാബു മെമ്പർമാരായ ഖമറുൽ ലൈല വെള്ളമുണ്ട എൻഎം ആന്റണി വത്സൻ ദിനേശ് ബാബു എന്നിവർ സംബസിച്ചു സിക്രട്ടറി പി വിജസീർ സ്വാഗതം പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *