May 17, 2024

കായികാധ്യാപിക പി.ജി. ത്രേസ്യാമ്മക്ക് 28-ന് യാത്രയപ്പ്: പി.ടി.ഉഷ പങ്കെടുക്കും.

0
Img 20180326 121039
കൽപ്പറ്റ: കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി വടുവൻചാൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ കായികാധ്യാപികയായി സേവനം ചെയ്ത് വരുന്ന പി.ജി. ത്രേസ്യാമ്മക്ക് 28-ന് യാത്രയയപ്പ് നൽകുമെന്ന് പി.ടി.എ. ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പി.ടി.ഉഷ ചടങ്ങിൽ പങ്കെടുക്കും. പി.ടി.ഉഷയുടെ സഹപാഠിയും സുഹൃത്തും കോച്ച് ഒ.എം.നമ്പ്യാരുടെ ശിഷ്യയുമാണ് പി.ജി. ത്രേസ്യാമ്മ . 

    
      1977-ൽ കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിനിയായ ത്രേസ്യാമ്മ 1979-ൽ നാഗ്പൂരിൽ വെച്ച് നടന്ന നാഷണൽ സ്കൂൾ മീറ്റിൽ 4x 100 മീറ്റർ റിലേയിൽ സ്വർണ്ണം നേടിയ  ഉഷയുൾപ്പെട്ട ടീമിലെ അംഗമായിരുന്നു. 1978-ൽ നാഷണൽ മീറ്റിൽ ഡിസ്കസ് ത്രോയിൽ ത്രേസ്യാമ്മ നേടിയ റെക്കോർഡ് പതിനൊന്ന് വർഷക്കാലം നിലനിന്നു. ഇവരുടെ ശിക്ഷണത്തിൽ ഒട്ടേറെ ദേശീയ-സംസ്ഥാന കായിക താരങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. വടുവൻചാൽ സ്കൂളിനെ കായിക മേഖലയിൽ മുൻനിരയിൽ എത്തിക്കുന്നതിലും ഇവർ മുഖ്യ പങ്ക് വഹിച്ചു. 
     34 വർഷക്കാലം ശാസ്ത്ര അധ്യാപകനായി ജോലി ചെയ്യുകയും വടുവൻചാൽ  സ്കൂളിന്റെ പ്രധാനാധ്യാപകനുമായ ടി.ദിവാകരൻ , 35 വർഷക്കാലം അധ്യാപക രംഗത്തുള്ള പ്രിൻസിപ്പാൾ വി.എം. ഹുസൈൻ മാസ്റ്റർ എന്നിവരും ഈ വർഷം വിരമിക്കും. ഇവർക്കുള്ള യാത്രയയപ്പിനോടനുബന്ധിച്ച്  66-ാം വാർഷികാഘോഷവും 28-ന് നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന പൊതു സമ്മേളനം ജില്ലാ കലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും  മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്നും ഇവർ പറഞ്ഞു.
   പി.ടി.ഹരിദാസൻ, കെ.രാജേഷ്, ആണ്ടൂർ ബാലകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *