May 16, 2024

കുടിയേറ്റ ജനതയെ കയ്യേറ്റക്കാരായി ചിത്രീകരിക്കാനുള്ള ശ്രമം അധികാരികൾ ഉപേക്ഷിക്കണം : മാർ. ജോസ് പൊരുന്നേടം.

0
Img 20180326 131451
.
മാനന്തവാടി:കുടിയേറ്റ ജനതയെ കയ്യേറ്റക്കാരായി കാണാനുള്ള ശ്രമം അധികാരികൾ ഉപേക്ഷിക്കണമെന്ന് മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം പറഞ്ഞു.
സമുദായ ശാക്തീകരണത്തിന്റെ ഭാഗമായി ദ്വാരക ഫൊറോനയിലെ 9 യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സംഗമം ദ്വാരകപാസ്റ്ററൽ സെന്ററിൽ   ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. സമൂഹ നന്മ ലക്ഷ്യം വെച്ച് ക്രിസ്ത്യൻ സമുദായം നടത്തിയ മുന്നേറ്റങ്ങളും പ്രവർത്തനങ്ങളും കേരളത്തിലെന്നല്ല രാജ്യത്തെങ്ങുമുള്ള സകല മനുഷ്യർക്കും പുരോഗതിയുടെ പാത തുറക്കാൻ കാരണമായിട്ടുണ്ടെന്നും, കുടിയേറ്റ ജനതയെ കയ്യേറ്റക്കാരായി കാണാനുള്ള ശ്രമം അധികാരികൾ ഉപേക്ഷിക്കണമെന്നും, നാടിനെ ഹരിതാഭമാക്കുന്ന കർഷകന്റെ കണ്ണുനീർ കാണാതെ പോകരുതെന്നും ബിഷപ് ഓർമ്മിപ്പിച്ചു. ന്യൂനപക്ഷ അവകാശങ്ങളും ഭരണഘടനാവകാശ ങ്ങളും സംരക്ഷിക്കപ്പെടുവാൻ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് പ്രതിജ്ഞാബദ്ധമാകണമെന്നും ബിഷപ് അറിയിച്ചു.
തുടർന്ന് നടന്ന ക്ലാസ്സിന് റേഡിയോ മാറ്റൊലി ഡയറക്ടർ .ഡോ. സെബാസ്റ്റ്യൻ പുത്തേൻ നേതൃത്വം നൽകി. മാധ്യമകേന്ദ്രീകൃതമായ ഒരു ജീവിത ശൈലി രൂപപ്പെട്ടിരിക്കുന്ന ഇക്കാലത്ത് മാധ്യമ അടിമത്വത്തിൽ നിന്നും പുറത്തു കടന്ന് കണ്ണും കാതും തുറന്ന് സത്യത്തിന്റെ തിരിച്ചറിവിലേക്ക് യുവതയെ നയിക്കാൻ സമുദായം ശക്തിപ്പെടണമെന്നും ദിനംതോറും പ്രതിസന്ധികളിൽ നിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന കുടിയേറ്റ ജനതയുടെ നിലനിൽപ്പിനായി ഒരുക്കത്തോടെ പ്രവർത്തിക്കണമെന്നും ,വിദ്യാഭ്യാസം, തൊഴിൽ, കൃഷി, രാഷ്ട്രീയം, ആരോഗ്യം, സാമ്പത്തിക-സാമൂഹിക മേഖലകളിൽ നാം കരുത്താർജ്ജിക്കേണ്ടതുണ്ടെന്നും  .ഡോ.സെബാസ്റ്റ്യൻ പുത്തേൻ തന്റെ ക്ലാസ്സിലൂടെ ഓർമ്മപ്പെടുത്തി.രൂപത ജനറൽ സെക്രട്ടറി വർക്കി നിരപ്പേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ഡയറക്ടർ ഫാ.ആന്റോ മമ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ദ്വാരക ഫൊറോനഡയറകടർ ഫാ.ജോസ് തേക്കനാടി ,രൂപത പ്രസിഡന്റ് ഡോ.കെ.പി.സാജു, പാസ്റ്ററൽ സെന്റർ ഡയറക്ടർ, ഫാ.പോൾ വാഴപ്പള്ളി, രൂപത മുൻ ഡയറക്ടർ ഫാ.ജോർജ്ജ് മമ്പള്ളിൽ, കെ.സി.വൈ.എം ഫൊറോന പ്രസിഡന്റ് ബിബിൻപിലാപ്പിള്ളി, സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ഫൊറോന പ്രസിഡന്റ് രാജു ജോസഫ് ചൊവ്വാറ്റുകുന്നേൽ, അഡ്വ.ഷാജി തോപ്പിൽ, തോമസ് ആര്യ മണ്ണിൽ, റെനീഷ് അര്യപ്പള്ളി, ജോസ് കുഴിക്കൊമ്പിൽ, എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *