May 5, 2024

ആലത്തൂര്‍ എസ്റ്റേറ്റ് ഭൂമി സർക്കാർ ഏറ്റെടുക്കുന്നത് അട്ടിമറിച്ചത് സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ

0
20170825150637

കൽപ്പറ്റ: വിദേശപൗരന്റെ കൈവശമുണ്ടായിരുന്ന മാനന്തവാടി കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് എസ്ചീറ്റ് ആന്‍ഡ് ഫോര്‍ഫീച്ചര്‍ ആക്ട് പ്രകാരം സര്‍ക്കാരിലേക്ക്   ഏറ്റെടുക്കുന്നത് അട്ടിമറിച്ചത് മിച്ചഭൂമി സ്വകാര്യ വ്യക്തിക്ക് നൽകാൻ കൈക്കുലി വാങ്ങിയതിന് നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥൻ. ഡെപ്യൂട്ടികളക്ടര്‍ ടി. സോമനാഥന്‍ മാനന്തവാടി തഹസില്‍ദാറായിരിക്കെ 2015 ഫിബ്രുവരി 21 ന് ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സവാദമുന്നയിച്ച് ലാന്റ് റവന്യു കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഈ റിപ്പോര്‍ട്ടാണ്  ഭൂമി ഏറ്റെടുക്കാന്‍ കാലതാമസത്തിനിടയാക്കിയത്.2013 ല്‍ പൊതുപ്രവര്‍ത്തകനായ കാട്ടിക്കുളം പൂത്തറയില്‍ ബെന്നി തയ്യാറാക്കി നല്‍കിയ മാസ്‌പെറ്റീഷനെ തുടര്‍ന്ന് അന്നത്തെ പട്ടികവർഗ്ഗ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി പ്രത്യേക താൽപര്യം എടുത്തതോടെ  റവന്യൂ വകുപ്പ്  നടത്തിയ അന്വേഷണത്തിലാണ് തൃശ്ശിലേരി വില്ലേജിലെ കാട്ടിക്കുളം ടൗണിനോട് ചേര്‍ന്നുള്ള 211.76 ഏക്കര്‍ സ്ഥലം 1964 ലെ കേരള അന്യംനില്‍പ്പും കണ്ട്‌കെട്ടലും നിയമ പ്രകാരം സര്‍ക്കാരിലേക്ക് കണ്ടുകെട്ടാവുന്നതെന്ന് കണ്ടെത്തിയത്.ഇതിന്റെ ഭാഗമായി ഭൂമി സംബന്ധിച്ച് വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാരോട് ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ അന്ന് തഹസില്‍ദാറായി ചുമതലയുണ്ടായിരുന്ന സോമനാഥന്‍ നല്‍കിയത്  തികച്ചും സത്യവിരുദ്ധമായ  റിപ്പോര്‍ട്ടായിരുന്നു.

ഭൂവുടമയായിരുന്ന വിദേശ പൗരന്‍ എഡ്വേര്‍ഡ് ജൂബര്‍ട്ട് വാനിങ്കന്റെ ദത്തപുത്രനായി രംഗത്തെത്തിയ മൈക്കിള്‍ ഫ്‌ളോയിഡ് ഊശ്വറിന് ഭൂമിദാനമായി നല്‍കിയതില്‍ നിലവിലെ നിയമങ്ങളും ഫെമ ചട്ടങ്ങളും പ്രാകരം യാതൊരു അപാകതയുമില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസിലെ ഭൂമി സംബന്ധിച്ച ആധാരവും ദത്തെടുത്ത അഡോപ്ഷന്‍ഡീഡും നിലവിലുണ്ടെന്നും ഒരു കോടതിയിലും ചോദ്യം ചെയ്യപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.


ആലത്തൂര്‍ എസ്റ്റേറ്റ് ഭൂമി  എസ്ചീറ്റ് ആന്‍ഡ് ഫോര്‍ഫീച്ചര്‍ ആക്ട് പ്രകാരം സര്‍ക്കാരിലേക്ക്  നിക്ഷിപ്തമാക്കുന്നതിന് സാധ്യമല്ലെന്നായിരുന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.ഈ റിപ്പോര്‍ട്ട് ഗവണ്‍മെന്റ് പ്ലീഡറെ കാണിച്ചപ്പോള്‍ ഏറ്റെടുക്കല്‍ നടപടിക്ക് നിയമസാധുത ലഭിക്കില്ലെന്നും ലാന്റ് റവന്യു കമ്മീണറെ ജില്ലാകളക്ടര്‍ അറിയിക്കുകയും സ്ഥലമെടുപ്പ് നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.ജില്ലാകളക്ടര്‍ മാറിയതോടെ  ബെന്നി പൂത്തുറയില്‍ വീണ്ടും പരാതിയുമായി കളക്ടറെ സമീപിക്കുകയും മേല്‍ ആക്ട് നാല് പ്രകാരം അന്വേഷണത്തിന് പുതുതായി ചുമതലയേറ്റ തഹസില്‍ദാറെ ചുമതലപ്പെടുത്തുകയും ചെയ്തു.നേരത്തെ സോമനാഥന്‍ നല്‍കിയ റിപ്പോര്‍ട്ടിന് നേര്‍വിരുദ്ധമായി ആലത്തൂര്‍ എസ്റ്റേറ്റ് നിയമവിരുദ്ധമായിട്ടാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് തഹസില്‍ദാറും ഏറ്റെടുക്കുന്നതില്‍ യാതൊരു നിയമതടസ്സവുമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് 2017 ജനുവരിയില്‍ ജില്ലാകളക്ടര്‍ സ്ഥലം ഏറ്റെടുപ്പുമായി മുമ്പോട്ട് പോയത്.തുടര്‍ന്ന നിലവിലെ ഉടമസ്ഥര്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയപ്പോഴും സോമനാഥന്‍ലാന്റ് അക്വിസിഷൻ ഡെപ്യൂട്ടികളകടര്‍ തസ്തികയിൽ എത്തിയതോടെ നിരവധി സാങ്കേതികകാരണങ്ങള്‍ നിരത്തി നീട്ടിക്കൊണ്ടുപോയതായും പരാതിയുണ്ടായിരുന്നു. കഴിഞ്ഞ മാസം 27 നാണ് ഹിയറിംഗ്് നടപടികള്‍ പൂര്‍ത്തിയായത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാരിലേക്ക് വന്നു ചേരേണ്ട ഭൂമി വൈകാനിടയാക്കിയത് സോമനാഥന്റെ ഇടപെടലായിരുന്നുവെന്ന പരാതിക്കാരാനായ ബെന്നിയുടെ ആരോപണം ശരിവക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ .അട്ടിമറിസംബസിച്ച് 2017 ജൂണില്‍ ലാന്റ് റവന്യുകമ്മീഷണര്‍ക്ക് നൽകിയ പരാതിയും ഭരണസ്വാധീനത്തിൽ അട്ടിമറിക്കപ്പെടുയായിരുന്നു.പുതിയ സാഹചര്യത്തിൽ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സർക്കാരിനെ സമീപിക്കുമെന്ന് ബെന്നി പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *