May 6, 2024

വടക്കനാട് പ്രദേശത്തെ വന്യമൃഗ ശല്യത്തിന് പരിഹാരമായി കൽമതിൽ നിർമ്മിക്കുന്നതിനും മറ്റുമായുള്ള ഡി.പി.ആർ ഈ മാസം 25 നുള്ളിൽ സർക്കാരിന് സമർപ്പിക്കും.

0
Img 20180418 Wa0028
വടക്കനാട് പ്രദേശത്തെ വന്യമൃഗ ശല്യത്തിന് പരിഹാരമായി കൽമതിൽ നിർമ്മിക്കുന്നതിനും മറ്റുമായുള്ള ഡി.പി.ആർ ഈ മാസം 25 നുള്ളിൽ സർക്കാരിന് സമർപ്പിക്കും. റയിൽ ഫെൻസിങ്ങോടു കൂടിയ കൽമതിൽ നിർമ്മിക്കുന്നതിന് 56 കോടി രൂപയുടെ പ്രൊജക്ടാണ് സർക്കാരിന് സമർപ്പിക്കുന്നത്. വനം വകുപ്പ് തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് ,ബത്തേരി എം.എൽ എ. ഐ. സി ബാലകൃഷ്ണൻ , ഫ്ലൈയിംഗ് സ്ക്വാഡ് ഡി.എഫ് ഒ ,പി. ധനേഷ് കുമാർ , വൈൽഡ് ലൈഫ് വാർഡൻ എൻ.ടി സാജൻ ,ജനപ്രതിനിധികൾ ,സമരസമിതി നേതാക്കൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പാസാക്കിയത്. 34.4 കിലോമീറ്റർ ദൂരം കൽമതിൽ നിർമ്മിക്കുന്നതിനാണ്  പ്രൊജക്ട് തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ അനുമതിക്ക് കാലതാമസം വരുമെന്നതിനാൽ ഇപ്പോൾ അനുഭവിക്കുന്ന വന്യമൃഗ ശല്യം തടയാൻ നിലവിലുള്ള ട്രഞ്ചുകളുടെ അറ്റകുറ്റപണികൾ നടത്താനും തീരുമാനിച്ചു. ഇതിനുള്ള തുക ഏകദേശം 45.5 ലക്ഷം രൂപ ഫോറസ്റ്റ് പ്ലാൻ ഫണ്ടിൽ നിന്നും വകയിരുത്തി.മൂന്നാഴ്ചക്കുള്ളിൽ ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും.ഇതിനിടെ ശല്യക്കാരനായ വടക്കനാട് കൊമ്പനെ മയക്കുവെടിവെച്ച് ,കാട് കടത്താനുള്ള സർക്കാർ ഉത്തരവ് രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് എം.എൽ.എ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു.കൂടാതെ സ്പെഷ്യൽ നൈറ്റ് പെട്രോളിംഗ് ഏർപ്പെടുത്തുമെന്നും ,കൂടാതെ പരിഹാരമാകുന്നതുവരെ രണ്ട് കുങ്കിയാനകളെ പ്രദേശത്ത് നിലയുറപ്പിക്കുമെന്നും  വൈൽഡ് ലൈഫ് വാർഡൻ എൻ.ടി സാജൻ പറഞ്ഞു .  
           ജയരാജ് ബത്തേരി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *