May 6, 2024

പട്ടികജാതി പട്ടികവർഗ്ഗക്കാരുടെ പരാതികളിൽ എതിർ കക്ഷികൾക്ക് അനുകൂലമായി കേസെടുക്കുന്നതിലാണ് പോലീസിന് താൽപര്യമെന്ന് കമ്മീഷൻ ചെയർമാൻ മാവോജി

0
പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാരുടെ പരാതികളിൽ മേൽ എതിർ കക്ഷികൾക്ക് അനുകൂലമായി കേസെടുക്കുന്നതിനാലാണ് പോലീസിന് താൽപര്യമെന്ന് എസ് സി .എ ടി കമ്മീഷൻ ചെയർമാൻ മാവോജി .കൽപ്പറ്റയിൽ പട്ടികജാതി പട്ടിക ഗോത്രവർഗ്ഗകമ്മീഷൻ സംഘടിപ്പിച്ച അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം 
കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ നടന്ന പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്തില്‍ 58 കേസുകള്‍ തീര്‍പ്പാക്കി. ആകെ 69 കേസുകളാണ് കമ്മീഷന്റെ പരിഗണനയ്ക്കു വന്നത്.
 പുതുതായി 45 പരാതികള്‍ സ്വീകരിച്ചു. ലഭിച്ച പരാതികള്‍ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നു റിപോര്‍ട്ട് തേടി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു കമ്മീഷന്‍ അധ്യക്ഷന്‍ ബി എസ് മാവോജി പറഞ്ഞു. പോലിസിനെതിരേ 13 പരാതികള്‍ ലഭിച്ചു. ആദിവാസികള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതുമായി ബന്ധപ്പെട്ട പരാതികളായിരുന്നു ഏറെയും. 
ഭൂമി വാങ്ങി നല്‍കുന്നതില്‍ ഉയര്‍ന്ന ക്രമക്കേടുകളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് റിപോര്‍ട്ട് തേടും. ഇത്തരം കേസുകളില്‍ വിജിലന്‍സ് അന്വേഷണത്തിന് കമ്മീഷന്‍ ഉത്തരവിട്ടു. തൃക്കൈപ്പറ്റ നെല്ലിമാളത്ത് മുസ്‌ലിം യുവതിയെ വിവാഹം കഴിച്ച ആദിവാസി യുവാവിനെ മതംമാറാന്‍ പ്രേരിപ്പിച്ച് മര്‍ദിച്ച സംഭവവും കമ്മീഷന്റെ മുമ്പാകെ വന്നു. ഈ കേസില്‍ പോലിസിനെതിരേ പരാതിയുണ്ട്. 
പരാതിക്കാരനായ യുവാവിനെതിരേ കേസെടുത്ത് ജയിലിലടച്ച സംഭവത്തില്‍ പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം ഡിജിപിയോട് അന്വേഷിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെടും. സഹകരണബാങ്കുകളില്‍ സംവരണം നടപ്പാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവയ്ക്കാന്‍ കമ്മീഷന്‍ നിര്‍ദേശിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *