May 6, 2024

ഒരു കോടി കർഷക ഒപ്പ് ശേഖരണം രൂപതാതല ഉദ്ഘാടനം മാനന്തവാടിയിൽ നടന്നു.

0
Img 20180427 175928

.

മാനന്തവാടി: കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ടു കൊണ്ട് ദീപിക ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാർഷിക ജാഥയുടെ ഭാഗമായി ഒരു കോടി കർഷകരുടെ ഒപ്പ് ശേഖരിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന നിവേദനത്തിന്റെ ഭാഗമായുള്ള ഒരു കോടി കർഷക ഒപ്പ് ശേഖരണത്തിന്റെ രൂപതാതല ഉദ്ഘാടനം മാനന്തവാടിയിൽ ദീപിക കോഡിനേറ്റർ ഫാ :സുനിൽ വട്ടുകുന്നേൽ നിർവ്വഹിച്ചു.

കാർഷിക വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കുക, വിഷ രഹിതമായ കാർഷിക വിഭവങ്ങൾ ലഭ്യമാക്കുക, റബ്ബറിനും  തോട്ടവിളകൾക്കും വില സ്ഥിരത ഉറപ്പാക്കുക, യുവതലമുറക്ക് ആധുനിക കൃഷിരീതികൾ പരിചയപ്പെടുത്തുക, പട്ടയ പ്രശനങ്ങൾ പരിഹരിക്കുക, കാട്ടുമൃഗങ്ങളിൽ നിന്നും കർഷകരെ രക്ഷിക്കുക, ചെറുകിട വ്യാപാര മേഖകൾ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദീപിക പ്രണ്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  കേരള കർഷക ജാഥ സംഘടിപ്പിക്കുന്നത് മെയ്യ് 5 ന് ജില്ലയിൽ ഏത്തുന്ന കേരള കർഷക ജാഥ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ  പര്യടനം നടത്തിയ ശേഷം വൈകുന്നേരം മാനന്തവാടി ഗാന്ധി പാർക്കിൽ സമാപിക്കും.

ഫ്രാൻസിസ് പളളിക്കമാലിൽ, ഇ എം ജോസഫ്, പി ടി മനോജ്കുമാർ,
വർക്കി നിരപ്പേൽ, 
റോയി തവിഞ്ഞാൽ എന്നിവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *