May 6, 2024

സി പി ഐ- സി പി എം തര്‍ക്കം; ജില്ലയിലെ ടൂറിസം മേഖല തകരുന്നു: ഐ എന്‍ ടി യു സി

0
കല്‍പ്പറ്റ: സി പി ഐ-സി പി എം തര്‍ക്കത്തെ തുടര്‍ന്ന് ജില്ലയിലെ ടൂറിസം മേഖല തകരുകയാണെന്ന് ഐ എന്‍ ടി യു സി മോട്ടോര്‍ ഫെഡറേഷന്‍ ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. ലോകപ്രശസ്ത പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് കേന്ദ്രമായ കുറുവാദ്വീപിലേക്ക് യാതൊരു ശാസ്ത്രീയപഠനവുമില്ലാതെ സി പി എം- സി പി ഐ തര്‍ക്കം മൂലം വിദേശവിനോദ സഞ്ചാരികളടക്കമുള്ള സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി, കരിഞ്ചന്തയില്‍ പ്രാദേശിക ഭരണനേതാക്കള്‍ കൂട്ടത്തോടെ കൈക്കലാക്കി ലാഭം കൊയ്യുന്നത് മൂലം സാധാരണക്കാരായ നിരവധി വിദേശ ആഭ്യന്തര ടൂറിസ്റ്റുകള്‍ കുറുവ സന്ദര്‍ശിക്കാനെത്തി നിരാശയോടെ മടങ്ങിപ്പോകുകയാണ്. 
അനാവശ്യനിയന്ത്രണം മൂലം ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ കുറുവാദ്വീപിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കിയാണ് ഇപ്പോള്‍ ജില്ലയില്‍ നിന്നും മടങ്ങുന്നത്. ഇത് മൂലം പ്രാദേശിക ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്കും, കുടുംബശ്രീ ഭക്ഷണയൂണിറ്റുകളും അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എത്രയും വേഗം തര്‍ക്കം അവസാനിപ്പിച്ച് കുറുവാദ്വീപില്‍ സന്ദര്‍ശക നിയന്ത്രണം ഒഴിവാക്കാണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഡി ടി പി സി, വനംവകുപ്പ് ഓഫീസുകളിലേക്ക് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. 
ജില്ലാപ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. ഉമ്മര്‍ കുണ്ടാട്ടില്‍, സാലി റാട്ടക്കൊല്ലി, കെ എം വര്‍ഗീസ്, എം പി ശശികുമാര്‍, അനില്‍, ഷിജു, ജയന്ത് തുടങ്ങിയവര്‍ സംസാരിച്ചു.   


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *