April 27, 2024

ബത്തേരിയിൽ സി.കെ സഹദേവന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടങ്ങി വെച്ച ജനകീയ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് നഗരസഭ ചെയമാൻ ടി.എൽ സാബു.

0
Img 20180429 135120
മുൻ ചെയർമാൻ സി.കെ സഹദേവന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടങ്ങി വെച്ച ജനകീയ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ബത്തേരി നഗരസഭ ചെയമാൻ ടി.എൽ സാബു. ബത്തേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .ബത്തേരിയുടെ ഗതാഗത തടസ്സത്തിന് പരിഹാരമാകുന്ന രാജീവ് ഗാന്ധി മിനി ബൈപാസ് ,കരിവള്ളിക്കുന്നിലെ മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവ അതിവേഗം പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കും .ടൗണിന്റെ ഹൃദയഭാഗത്തുള്ള സ്വതന്ത്ര മൈതാനി മോഡി പിടിപ്പിക്കും, ടൗണിന്റെ ശുചിത്വ പ്രവർത്തനം കർശനമാക്കും ,മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നവർക്കെതിരെയും ,ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കും. നഗരസഭ ഓഫീസ് നവീകരിക്കുകയും .ഓഫീസ് പ്രവർത്തനം പൊതു ജന സൗഹൃദമാക്കി മാറ്റുകയും ,ഓഫീസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ ആയതിന് പരാതി പ്പെട്ടി സ്ഥാപിക്കും. ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുകയും ,പഴയത് അടിയന്തിരമായി നവീകരിക്കുകയും ചെയ്യും. ഫ്ലവർ സിറ്റി ടൗണിൽ പൂർണമായി നടപ്പിലാക്കുകയും ,പൊതുജന പങ്കാളിത്തത്തോടെ ബത്തേരി നഗരസഭയുടെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ,അതിനായി എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നതായും നഗരസഭ ചെയർമാൻ പറഞ്ഞു.
      ജയരാജ് ബത്തേരി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *