April 28, 2024

രോഗങ്ങളെ പ്രതിരോധിക്കാന്‍ മദ്യവര്‍ജനമാണ് പരിഹാരം : എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍

0
Manathavady Exicies Complex Nirmana Ulkhadanam Manthri T P Ramakrishnan Nirvahikunnu 2
തൊഴില്‍ ജന്യ, ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മദ്യവര്‍ജ്ജനമാണ് ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഒപ്പം ശുതചിത്വവും പാലിച്ചാല്‍ ഇടക്കിടെയുണ്ടാകുന്ന പകര്‍ച്ചവ്യാധികളും അകറ്റിനിര്‍ത്താമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു. മാനന്തവാടി കമ്മ്യൂണിറ്റി ഹാളില്‍ എക്‌സൈസ് കോംപ്ലക്‌സിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. 9659 മയക്കുമരുന്നു കേസുകളും 40,000 അബ്കാരി കേസുകളും ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കൈക്കൊണ്ടിട്ടുണ്ട്. ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിലൂടെ മദ്യവര്‍ജ്ജനമാണ് സര്‍ക്കാരിന്റെ നയം. മദ്യ നിരോധനം ലഹരിയില്‍ നിന്നുള്ള മോചനത്തിന് വഴിയൊരുക്കില്ലെന്ന് തെളിയിക്കെപ്പട്ടുകഴിഞ്ഞു. ആരോഗ്യം തകര്‍ക്കുന്ന ലഹരി, കുടുംബത്തെ മാത്രമല്ല സമൂഹത്തെയും തകര്‍ക്കും. ജില്ലയിലെ ട്രൈബല്‍ കോളനികള്‍ തെരഞ്ഞെടുത്ത് സമയബന്ധിതമായി ലഹരി വിരദ്ധ ബോധവത്കരണം നടത്തുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ മുന്നോട്ടു വരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിമുക്തി ക്ലബുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കണം. കുടുംബശ്രീ വീട്ടമ്മമാരും, വിദ്യാഭ്യാസ സ്ഥാപന അധികൃതരും നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സൈസിന്റേയും പോലീസിന്റേയും സഹകരണം മന്ത്രി ഉറപ്പു നല്‍കി. ലഹരി വിരുദ്ധ ക്ലബുകള്‍, എന്‍ എസ് എസ്, എന്‍ സി സി, എസ് പി സി വിദ്യാര്‍ത്ഥികള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തുന്നത് തടയുന്നതിന് ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. എക്‌സൈസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ കോംപ്ലക്‌സിന്റെ രൂപീകരണം വഴിയൊരുക്കും. പുകയില ഉല്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ കോളനികളില്‍ നിന്ന് ഒഴിവാക്കി കോളനി നിവാസികള്‍ക്ക് ആരോഗ്യം ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. 
      ഹരിതചട്ടം പാലിച്ച് ഉദ്ഘാടന യോഗം സംഘടിപ്പിച്ചതിനെ മന്ത്രി ശ്ലാഘിച്ചു. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് 84 പുതിയ തസ്തിക സൃഷ്ടിച്ചു. 418 പേരെ ഉടന്‍ നിയമിക്കും. ഭൂമി ലഭ്യമായാല്‍ വയനാട്ടില്‍ എക്‌സൈസ് ടവറും ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലും ഡിഅഡിക്ഷന്‍ സെന്ററും സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഒ ആര്‍ കേളു എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. മുഹമ്മദ് ഇഷാഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെ ചുമതല വഹിക്കുന്ന പ്രദീപ ശശി, ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഡി.സന്തോഷ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയുള്ള കെ.ജെ.പൈലി തുയങ്ങിയവര്‍ സംബന്ധിച്ചു. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് സ്വാഗതവും വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.സുരേഷ് നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *