May 5, 2024

നിപ ഭീതിയകന്നപ്പോൾ വയനാട് ടൂറിസത്തിന് നഷ്ടമുണ്ടാക്കിയത് നാല് കോടി: മൺസൂൺ ടൂറിസവും ആശങ്കയിൽ

0
കല്പറ്റ:  നിപ ഭീതിയെ തുടർന്ന് വയനാട്    ജില്ലയിലെ വിനോദ സഞ്ചാരമേഖലയ്ക്ക് കഴിഞ്ഞ  രണ്ടാഴ്ചയ്ക്കുള്ളിൽ ജില്ലയിലെ  വിനോദസഞ്ചാര മേഖലയ്ക്ക് നാല് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. അവധിക്കാലമായ  ഏപ്രിൽ, മേയ് മാസങ്ങളിലാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങിൽ  കൂടുതൽ  തിരക്ക് ഉണ്ടാവുന്നത്. മറ്റു ജില്ലകളിൽ നിന്നും, തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിൽ നിന്നും  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമാണ് ഈ സീസണിൽ കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നത്. ബാണാസുര സാഗർ  ഡാം, കാരാപ്പുഴ ഡാം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള എടയ്ക്കൽ റോക്ക് ഷെൽട്ടർ, അമ്പലവയൽ പൈതൃക മ്യൂസിയം, കുറുവാ ദ്വീപ്, പൂക്കോട്, കർലാട് തടാകങ്ങൾ, വനം വകുപ്പിന് കീഴിലുള്ള സൂചിപ്പാറ, മീൻമുട്ടി വെള്ളച്ചാട്ടങ്ങൾ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് സഞ്ചാരികൾ കൂടുതൽ എത്തിയിരുന്നത്. 
      നിപ മരണം കോഴിക്കോട് സ്ഥിരീകരിച്ചതു മുതൽ വലിയ തോതിൽ ബുക്കിങ് ക്യാൻസലേഷനാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉണ്ടായത്. നിപ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ പുതിയ ബുക്കിങുകൾ ഒന്നും തന്നെ വരുന്നതുമില്ല. സന്ദർശകരുടെ എണ്ണത്തിൽ  നാൽപത് ശതമാനത്തോളം കുറവും ഉണ്ടായി.  വയനാട് ടൂറിസം ഓർഗനൈസേഷനിൽ  രജിസ്റ്റർ ചെയ്ത ഹോം സ്റ്റേകളും  റിസോർട്ടുകളിലും താമസക്കാർ  ഇല്ലാതെ ആളൊഴിഞ നിലയിലായിരുന്നു.  . 
     സമൂഹ മാധ്യമങ്ങൾ വഴി അനാവശ്യ ഭീതി പടർത്തിയതാണ് പ്രതിസന്ധി വർധിപ്പിച്ചതെന്ന് അധികൃതർ പറയുന്നു. ജില്ലയിൽ  പലസ്ഥലത്തും നിപ ബാധിച്ച് മരണം സംഭവിച്ചതായാണ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരണമുണ്ടായത്.. ഇത്തരത്തിലുള്ള വ്യാജസന്ദേശങ്ങൾ കാരണം ജനങ്ങൾ കൂടുതൽ ആശങ്കയിലാവുകയാണ് ഉണ്ടായത്. ഇതോടെ വിനോദ സഞ്ചാരികൾ ജില്ലയിലേക്ക് എത്താതായി. നിപ മരണം സ്ഥിരീകരിച്ച കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ജില്ലയിൽ  എത്തുന്നുണ്ടെന്നും ഇത് ജില്ലയിൽ രോഗം പടർന്ന് പിടിക്കാൻ  കാരണമാവുമെന്നും അതിനാൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടണമെന്നും ആവശ്യപ്പെട്ട് ഇതിനോടകം ചിലർ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിൽ പ്രചരണങ്ങൾ നടക്കുന്നുമുണ്ട്. 
    കേരളത്തിലെ നിപ മരണം വിദേശമാധ്യമങ്ങൾ വലിയ വാർത്തയാക്കിയതും ടൂറിസം മേഖലയെ ബാധിച്ചു. വിദേശത്ത് നിന്നുള്ളവരും വരാതെയായി. മുൻ കൂട്ടി ബുക്കിങ് നടത്തിയവർ എല്ലാം തന്നെ ബുക്കിംങ് ക്യാൻസൽ ചെയ്യുകയും ചെയ്തു.  സ്പ്ലാഷ് മഴമഹോത്സവം, മഡ് ഫുഡ്ബോൾ, ഓഫ് റോഡ് റൈഡിങ് തുടങ്ങിയ വിവിധ പദ്ധതികളിലൂടെ ടൂറിസം വകുപ്പ് ജില്ലയിലെ മൺസൂൺ ടൂറിസം കഴിഞ്ഞ വർഷങ്ങളിലായി മികച്ചതാക്കിയിരുന്നു. എന്നാൽ നിപ വൈറസ് ആശങ്ക കാരണം ഇത്തവണ മൺസൂൺ ടൂറിസത്തിന് വേണ്ടത്ര സ്വീകാര്യത ലഭിക്കാൽ  സാധ്യയില്ലെന്നാണ്  വിലയിരുത്തൽ.

        മുൻ  വർഷങ്ങളിൽ  മൺസൂൺ ടൂറിസത്തിലൂടെ  വയനാടിന്റെ  ടൂറിസം മേഖലയ്ക്ക് മികച്ച വരുമാനം ലഭിച്ചിരുന്നു.   മൺസൂൺ ടൂറിസത്തിനും നിപ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ടൂറിസം വകുപ്പ് അധികൃതരും ഈ രംഗത്തുള്ളവരും .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *