May 6, 2024

വീടിന് ഭീഷണിയുള്ള മരം മുറിച്ച് മാറ്റിയില്ല:സി പി ഐ പ്രവർത്തകർ പി ഡബ്ല്യൂ ഡി ഓഫീസ് ഉപരോധിച്ചു.

0
Img 20180613 Wa0037
മാനന്തവാടി: മാനന്തവാടി തലശ്ശേരി റോഡിൽ തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ് ടൗൺ 41 മൈലിൽ നിരപ്പേൽ തോമസിന്റെ വീടിന് ഭിഷണിയായി നിൽക്കുന്ന മരം മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കത്തതിൽ പ്രതിഷേധിച്ച് സി പി ഐ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി പൊതുമാരത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു.
രണ്ട്  വർഷമായി നിരവധി തവണ ഓഫീസുകൾ കയറി ഇറങ്ങി പരാതി നൽകിയിട്ടും ഒരു നടപടിയും അധികൃതർ സ്വീകരിച്ചില്ല. വീടിന് സമീപത്തെ മരത്തിന്റെ വലിയ ചില്ല കഴിഞ്ഞ ദിവസം ഒടിഞ്ഞ് വീണു ഭാഗ്യത്തിനാണ് വൻ ദുരന്തം ഒഴിവായത്
        .ഉപരോധസമരത്തെ തുടർന്ന് നാളെ തന്നെ മരം മുറിച്ച് മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ രേഖമുലം ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിപ്പിച്ചു. മാനന്തവാടി ടൗണിലെ കുഴികൾ ക്വാറി വെയ്റ്റ് ഇട്ട് നികത്തി നൽകുമെന്നും ഉറപ്പ് നൽകി. സമരത്തിന് സി പിഐ ജില്ല കൗൺസിൽ അംഗം ഇ.ജെ.ബാബു, ജോണി മറ്റത്തിലാനി, രജിത്ത്കമ്മന,മണ്ഡലം സെക്രട്ടറി വി കെ ശശിധരൻ, ലോക്കൽ സെക്രട്ടറിമാരയ കെ.പി.വിജയൻ, ദിനേശ്ബാബു, കെ.സജീവൻ, എം.ബാലകൃഷ്ണൻ, അസ്സിസ്കോട്ടയിൽ, ശോഭരാജൻ, പി.നാണു എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *