May 18, 2024

അമ്മയ്ക്ക് ജീവനാംശം നൽകുന്നതിൽ വീഴ്ച വരുത്തിയ മകനെ ഒരു മാസം തടവിന് ശിക്ഷിച്ചു

0
മാനന്തവാടി:    അമ്മയ്ക്ക് ജീവനാംശം നൽകുന്നതിൽ വീഴ്ച  വരുത്തിയ മകനെ ഒരു മാസം തടവിന് ശിക്ഷിച്ചു.
സുൽത്താൻ ബത്തേരി താലുക്കിലെ കുപ്പാടി വില്ലേജിൽ പള്ളിയാലിൽ ദാമോദരൻ എന്നിവരുടെ ഭാര്യ സരസ്വതി അമ്മയ്ക്ക് വയോജനങ്ങളുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി സ്ഥാപിതമായ മെയിന്റനൻസ് ട്രിബ്യൂണൽ വിധിച്ച പ്രതിമാസം 2000 രൂപ മണിയോഡർ പ്രകാരം നൽകുന്നതിന് വിഴ്ച വരുത്തിയതിന് മകൻ സുനിൽകുമാറിനെ ട്രിബ്യൂണൽ ചെയർമാൻ കൂടിയായ മാനന്തവാടി സബ്ബ് കളക്ടർ എൻ.എസ്.കെ.ഉമേഷ് ഒരുമാസത്തേക്കോ കുടിശ്ശിക തുകയായ 18,000 രൂപ അടക്കുന്നതുവരേയോ ജയിൽ ശിക്ഷക്ക് വിധിച്ചു. സരസ്വതി അമ്മയ്ക്ക് 25.11.2017ന് ജീവനാംശമായി മാസം 2000 രൂപ നൽകണമെന്ന് ട്രിബ്യൂണൽ ഉത്തരവായിരുന്നു. ട്രിബ്യൂണലിന്റെ ഉത്തരവ് മകൻ സുനിൽ കുമാർ പാലിക്കാത്തതിനെ തുടർന്ന് സരസ്വതിഅമ്മ 2018 ഫെബ്രുവരിയിൽ വീണ്ടും ട്രിബ്യൂണലിൽ അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.സരസ്വതി അമ്മയും 71 വയസ്സുള്ള ഭർത്താവ് ദാമോദരനും ഒറ്റക്കാണ് തമാസം. 2009 ൽ വയനാട് ജില്ലയിൽ മെയിന്റനൻസ് ട്രിബ്യൂണൽ സ്ഥാപിച്ചത്.സംരക്ഷണത്തിനും ജീവനാംശത്തിനുമായി ലഭിച്ച   701  അപേക്ഷകളിൽ 635 എണ്ണത്തിൽ തിർപ്പുകൽപ്പിച്ചു. ജീവനാംശം നൽകുന്നതിന് വിഴ്ച വരുത്തിയതിനെ തുടർന്ന് തടവിന് ശിക്ഷിച്ച ആദ്യത്തെ കേസ്സാണിത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *