May 9, 2024

അമ്പലവയൽ ആർ.എ.ആർ.എസ്. മേധാവിക്കെതിരെ ഗൂഢനീക്കമെന്ന് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി: സ്ഥാപനം തകർക്കാൻ ശ്രമമെന്നും ആരോപണം

0
Img 20181003 Wa0101
കൽപ്പറ്റ: 

അമ്പലവയൽ  ആർ .എ ആർ.എസ്.  വയനാടിന്റെ അഭിമാന സ്ഥാപനമാണന്നും  അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി സ്ഥാപനത്തെ  തകർക്കാൻ ശ്രമിക്കരുതെന്നും സർവ്വ കക്ഷി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ  പറഞ്ഞു. സ്ഥാപന മേധാവിക്കെതിരെ കൃഷി വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗൂഢ നീക്കം നടക്കുകയാണെന്നും ഇവർ ആരോപിച്ചു. പ്രാദേശീക  നേതാവിന് ഡോ: രാജേന്ദ്രൻ വഴങ്ങാതെ വന്നതാണ് ഇതിന് കാരണമെന്നും കർമ്മ സമിതി ഭാരവാഹികൾ പറഞ്ഞു. 

 പുപ്പൊലി പുഷ്പമേള, ചക്ക മഹോത്സവം , അന്താരാഷ്ട്ര ഓർക്കിഡ് ഫെസ്റ്റ് എന്നിവ നടത്തിയും  കാർഷിക കോളേജ് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചും സ്ഥാപനം വളരുന്നതിനിടെ  അനാവശ്യ വിവാദങ്ങൾ  ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.  സ്ഥാപന മേധാവി ഡോ: പി. രാജേന്ദ്രനെതിരെ രാഷ്ട്രീയ പക പോക്കലിന്   അനുവദിക്കില്ലന്നും ഇവർ പറഞ്ഞു.
ക്രമക്കേടുകളോ അഴിമതിയോ ഉണ്ടങ്കിൽ കർശനമായ അന്വേഷണവും നടപടിയും ഉണ്ടാവട്ടെയെന്നും  ഇവർ പറഞ്ഞു. 
      കാട് മൂടി കിടന്ന 250 ഓളം ഏക്കർ സ്ഥലം പൂർണ്ണമായും കൃഷിയോഗ്യമാക്കി. അഞൂറോളം കുടുംബങ്ങൾക്ക് തൊഴിൽ ലഭിച്ചു.സംസ്ഥാനത്ത് കാർഷിക സർവ്വകലാശാലക്ക് 28 സ്ഥാപനങ്ങൾ ഉള്ളതിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ഏക സ്ഥാപനവും അമ്പലവയലാണ്. അവിടുത്തെ ചില ജീവനക്കാർ സംഘടനയുടെ പിൻബലത്തോടെ സ്വാർത്ഥ താൽപര്യത്തിന് വേണ്ടി പ്രവർത്തിക്കുകയാണെന്നും ഇവർ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ഏറ്റവും പിന്നാക്കവും  അഴിമതിയുടെ കേന്ദ്രവുമായിരുന്നു അമ്പലവയൽ .അതേ അവസ്ഥയിലേക്ക് വീണ്ടും കേന്ദ്രത്തെ തള്ളിവിടാൻ ആർ. എ ആർ.എസ്. സംരംക്ഷണ സമിതി അനുവദിക്കില്ലന്നും  ഭാരവാഹികളായ എം.യു. ജോർജ്, ഒ.വി.വർഗീസ്, സി. അസൈനു, റ്റി.എ. രാജഗോപാൽ, കണക്കയിൽ മുഹമ്മദ്, എ.പി. കുര്യാക്കോസ് എന്നിവർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *