May 4, 2024

ജോസഫ് മുണ്ടശ്ശേരി അവാർഡ് നേടിയ സാബു ജോസിനെ അനുമോദിച്ചു.

0
Img 20181006 Wa0144
 

2018 ലെ ശാസ്ത്ര സാഹിത്യത്തിനുള്ള ജോസഫ് മുണ്ടശ്ശേരി അവാർഡ് നേടിയ പരിഷത് പ്രവർത്തകനും അധ്യാപകനും എഴുത്തുകാരനും ആയ സാബു  ജോസിന് ശാസ്ത്ര സാഹിത്യ പരിഷത് വയനാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു.  

അനുമോദന സദസ്സിൽ ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റ് അധ്യക്ഷത വഹിച്ചു.   

പരിഷത് മുൻ കേന്ദ്ര നിർവാഹക സമിതി അംഗവും ഐ എസ് ആർ ഓ റിട്ട: ശാസ്ത്രജ്ഞനുമായ ഡോ പി എം സിദ്ധാർത്ഥൻ ഉപഹാരങ്ങൾ നൽകി.  

ശാസ്ത്രപ്രചാരണം വെല്ലു വിളി നേരിടുന്ന ശാസ്ത്ര എഴുത്തുകാർ അന്യം നിന്നും പോയി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സാബു  ജോസിന്റെ ശാസ്ത്ര ലേഖനങ്ങലും പ്രഭാഷണങ്ങളും വലിയ പ്രതീക്ഷയോടെയാണ്  കേരളത്തിലെ ശാസ്ത്ര തൽപ്പരർ നോക്കി കാണുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 



പ്രൊ കെ ബാലഗോപാലൻ, കെ പി ഏലിയാസ്, കെ ജി ബിജു, വി പി ബാലചന്ദ്രൻ തുടങ്ങിയവർ  ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  ശാസ്ത്രം പഠിക്കുന്നവർ തന്നെ ശാസ്ത്ര ബോധം ആർജിക്കുന്നതിൽ പുറകോട്ടു പോകുകയും തെറ്റായ ശാസ്ത്രപ്രചാരണം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ശരിയായ ശാസ്ത്രബോധമുള്ള തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത മറുപടി പ്രസംഗത്തിൽ സാബു ജോസ് ഊന്നി പറഞ്ഞു.
 
കെ ടി ശ്രീവത്സൻ സ്വാഗതവും ജില്ലാ സെക്രട്ടറി പി ആർ മധുസൂദനൻ  നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *