May 4, 2024

കേരള സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബി.എം.എസ് സമരത്തിന്

0
Img 20181008 Wa0156
കല്‍പ്പറ്റ: കേരള സര്‍ക്കാരിന്റെ ജനദ്രോഹ-തൊഴിലാളിദ്രോഹ നയങ്ങള്‍ക്കെതിരെ കൂട്ടധര്‍ണ്ണയും രാപ്പകല്‍ സമരവും നടത്തുമെന്ന് ബി.എം.എസ്. സംസ്ഥാന വ്യാപകമായുള്ള സമരത്തിന്റെ ഭാഗമായി പത്തിന് രാവിലെ 11 മണി മുതല്‍ 11ന് രാവിലെ 11 മണിവരെ ബത്തേരി ഗാന്ധി സ്‌ക്വയറില്‍ കൂട്ടധര്‍ണ്ണയും രാപ്പകല്‍ സമരവും നടത്തും.
 ലോകത്തിലെതന്നെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായ പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍ പദ്ധതി(ആയുഷ്മാന്‍ ഭാരത്) യില്‍ കേരള സര്‍ക്കാര്‍ ഒപ്പുവെക്കണം. പദ്ധതി നടപ്പാക്കാത്തതുവഴി 50 കോടിയോളംവരുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നിഷേധിക്കുകയാണ് പിണറായി സര്‍ക്കാര്‍. ദുരിതാശ്വാസത്തില്‍പ്പെട്ടവര്‍ക്കുള്ള സഹായങ്ങള്‍ സഖാക്കള്‍ കടത്തികൊണ്ടുപോകുന്നത് തടയണം. പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം ഉടന്‍ വിതരണം ചെയ്യണം, ധനസഹായത്തിലെ വിവേചനം അവസാനിപ്പിക്കണം. സാമൂഹ്യപെന്‍ഷനുകള്‍ പുനരാരംഭിക്കണം, പെന്‍ഷന്‍ തുക വര്‍ദ്ധനവ് നടപ്പിലാക്കണം, പെട്രോളിയം ഉത്പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം, ഓട്ടോ-ടാക്‌സി നിരക്കുകള്‍ പുനര്‍നിര്‍ണ്ണയിക്കണം, സാലറി ചലഞ്ചും ഭീഷണിയും അവസാനിപ്പിക്കണം, കെഎസ്ആര്‍ടിസിയെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം, തോട്ടംതൊഴിലാളികളുടെ വേതനം അദ്ധ്വാന ഭാരം വര്‍ദ്ധിപ്പിക്കാതെ 600 രൂപയാക്കണം, നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ് തടയണം. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 
പത്രസമ്മേളനത്തില്‍ ബി.എം.എസ് ജില്ലാ പ്രസിഡന്റ് ഹരിദാസന്‍ കെ തയ്യില്‍, സെക്രട്ടറി പി.കെ.മുരളീധരന്‍, വൈസ് പ്രസിഡന്റ് പി.ആര്‍.സുരേഷ് എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *