May 8, 2024

ഗാന്ധി ജയന്തി വാരാഘോഷം സമാപിച്ചു ,പുസ്തക സമാഹരണം തുടരും

0
Gandhijayanthi Pusthaka Samaharanam Jilla Collector Ettuvangunnu
നവകേരള നിർമ്മിതിക്ക് ഒട്ടേറെ പരിപാടികൾ സംഘിടിപ്പിച്ച ഗാന്ധി ജയന്തി
വാരാഘാഷം സമാപിച്ചെങ്കിലും പ്രളയത്തിൽ പുസ്തകം നഷ്ടമായ വായനശാലകൾക്ക്
പുസ്തകം സമാഹരിക്കുന്നതിനുള്ള യജ്ഞം തുടരും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്
വകുപ്പിന്റെയും ജില്ലാ സാക്ഷരതാ മിഷന്റേയും സംയുക്താഭിമുഖ്യത്തിലാണ്
വാരാഘോഷത്തിനുശേഷവും പുസ്തക സമാഹരണയജ്ഞം ഏറ്റെടുത്തിട്ടുള്ളത്.
വാരാഘോഷ കാലയളവിൽ സമാഹരിച്ച പുസ്തകം കളക്‌ട്രേറ്റ് ആർ.ടി.ഒ ഹാളിൽ നടന്ന
ചടങ്ങിൽ ജില്ലാ കളക്ടർ എ.ആർ.അജയകുമാർ ഏറ്റുവാങ്ങി. പ്രളയാന്തര കേരളം എന്ത്
ചിന്തിക്കുന്നു സർവ്വെ, ഡിസാസ്റ്റർ മാനേജ്‌മെന്റ്, ഗ്രീൻ പ്രോട്ടോകോൾ, മണ്ണ്
സംരക്ഷണവും ദുരന്ത പ്രതിരോധ മുൻകരുതലും എന്നിങ്ങനെ പ്രളയത്തെ അഭിമുഖീകരിച്ച
ജനങ്ങളുടെ ആശങ്കയും സംശയങ്ങളുമകറ്റുന്ന ബോധവത്ക്കരണ ക്ലാസുകളും പുഴ
സംരക്ഷണ പ്രവർത്തനവും ഉൾപ്പെടെ നിരവധി പ്രവർത്തനമാണ്
വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലയിൽ സംഘടിപ്പിച്ചത്.
സമാപന യോഗത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇൻ ചാർജ് എൻ. സതീഷ് കുമാർ
അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പാൾ ഇ.ജെ. ലീന, ഫീൽഡ് പബ്ലിസിറ്റി ഓഫീസർ സി.
ഉദയകുമാർ, ഡയറ്റ് സീനിയർ ഫാക്കൽട്ടി കെ.കെ. സന്തോഷ് കുമാർ തുടങ്ങിയവർ
സംബന്ധിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എൻ. ബാബു സ്വാഗതവും
അസിസ്റ്റന്റ് കോർഡിനേറ്റർ സ്വയ നാസർ നന്ദിയും പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *