May 1, 2024

മൊറട്ടോറിയം കർഷകർക്ക് തിരിച്ചടിയാണന്ന് കേരളാ കോൺഗ്രസ്

0
മൊറട്ടോറിയം കർഷകർക്ക് തിരിച്ചടിയാണന്ന് ആരോപണം.

കൽപ്പറ്റ: പ്രളയത്തിന് ശേഷം സംസ്ഥാന സർക്കാർ കർഷകർക്ക് പ്രഖ്യാപിച്ച കാർഷിക വായ്പകളിൻമേലുള്ള മൊറട്ടോറിയം തട്ടിപ്പാണന്ന് കേരള കോൺഗ്രസ് വയനാട് ജില്ലാ സെക്രട്ടറി ടി.ജെ. ബാബുരാജ് . വായ്പയെടുത്ത കർഷകർക്ക് നോട്ടീസ് അയച്ച് ബാങ്കിൽ വിളിച്ച് വരുത്തി സമ്മതപത്രം ഒപ്പിടുവിക്കുകയാണ് ഇപ്പോൾ ധനകാര്യ സ്ഥാപനങ്ങൾ ചെയ്യുന്നത്. നിലവിൽ ഏഴ് ശതമാനം  പലിശ പ്രകാരം കാർഷിക വായ്പയെടുത്ത കർഷകർ വായ്പ കൃത്യമായി തിരിച്ചടച്ചാൽ മൂന്ന് ' ശതമാനം സബ്സിഡി കഴിച്ച് നാല് ശതമാനം പലിശ അടച്ചാൽ മതി. എന്നാൽ മൊറട്ടോറിയം ബാധകമായാൽ പതിനൊന്ന് ശതമാനം പലിശ അടക്കേണ്ടി വരും. കൂടാതെ മൊറട്ടോറിയം കഴിയുന്നതുവരെ വായ്പ പുതുക്കി കിട്ടുകയുമില്ല. ഫലത്തിൽ കൂടുതൽ ബാധ്യതകളിലേക്ക് ബാങ്കുകൾ കർഷകനെ തള്ളിവിടുകയാണ് ചെയ്യുന്നതെന്ന് ബാബുരാജ് പറഞ്ഞു. 
അതിവർഷം മൂലം വിളനാശം സംഭവിച്ച കർഷകർക്ക് മുഴുവൻ പലിശയും പിഴ പലിശയും സംസ്ഥാന സർക്കാർ ഏറ്റെടുത്ത് എഴുതി തള്ളണമെന്ന് ടി.ജെ. ബാബുരാജ് ആവശ്യപ്പെട്ടു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *