May 1, 2024

Good News: നടവയൽ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് H1N1 പനിയല്ല_- മണിപ്പാൽ വെറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സ്ഥിരീകരണം

0
കൽപ്പറ്റ: 
നടവയൽ വൃദ്ധസദനത്തിലെ ആന്തേവാസികൾക്ക് H1N1 പനിയല്ല_- മണിപ്പാൽ വെറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സ്ഥിരീകരണം  .
കേണിച്ചിറ പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിന് പരിധിയിൽ വരുന്ന ഒസാനം ഭവൻ വൃദ്ധമന്ദിരത്തിലെ അന്തേവാസികൾക്കാണ് പകർച്ച പനി പിടിച്ചത്. 
74 പേരിൽ 64 പേരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുകയും അതിൽ 25 ആൾക്കാർക്ക് പനി കണ്ടെത്തുകയും ചെയ്തു. ഇവർക്ക് വേണ്ട ചികിത്സയും ബോധവത്കരണവും കൊടുക്കുകയും H1N1 ടെസ്റ്റിനായി സാമ്പിൽ മണിപ്പാൽ വെറോളജി സെന്ററിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇന്ന് വൈകുന്നേരം മണിപ്പാൽ നിന്നും റിസൽട്ട് വന്നതിൽ എല്ലാവർക്കും തന്നെ സാധാരണ ഇൻഫ്ലുവൻസ വൈറൽ പനിയാണ് സ്ഥിരീകരിച്ചു. 
എന്നിരുന്നാലും സംസ്ഥാനത്തിന്റെ പല ഭാഗത്തും H1N1 പനി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. വയനാട് ജില്ലയിൽ തന്നെ ഈ മാസം 4 H1N1 കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണം. പനി, ജലദോഷം, ചുമ, ശരീരവേദന തൊണ്ടവേദന, വിറയൽ, ക്ഷീണം, ശ്വാസംമുട്ടൽ തുടങ്ങിയവാണ് എച്ച് 1 എൻ 1 പനിയുടെ ലക്ഷണങ്ങൾ. ജലദോഷപ്പനിയോട് സാമ്യമുള്ള എച്ച് 1 എൻ 1 പനിക്ക് കൃത്യസമയത്ത് ഡോക്ടറുടെ സേവനം തേടുകയും ശരിയായ ചികിത്സ ഉറപ്പുവരുത്തുകയും വേണം. വായുവിൽ കൂടി പകരുന്ന രോഗമായതിനാൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും ഗർഭിണികളും പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *