May 1, 2024

വയനാട്ടിൽ 26 കിലോ ചന്ദന മുട്ടികളുമായി മൂന്ന് പേർ വനം വകുപ്പിന്റെ കസ്റ്റഡിയിൽ

0
Img 20181024 Wa0036
സുല്‍ത്താന്‍ ബത്തേരി: 26 കിലോ ചന്ദനവുമായി മൂന്നംഗ സംഘത്തെ വനം വകുപ്പ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടികൂടി. പുത്തന്‍കുന്ന് കൊട്ടംകുനി കോളനി ബേബി(41), പുത്തന്‍കുന്ന് ചിറ്റൂര്‍ സിനു (34), നെന്‍മേ
നികുന്ന് തേനമാക്കില്‍ സന്തോഷ്(46) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 26.500 കിലോ ചന്ദനം പിടികൂടി. ചന്ദനം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും ഇവര്‍ക്ക് എസ്‌കോര്‍ട്ടായെത്തിയ ഒരു സ്‌കൂട്ടിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ബത്തേരി-മാനന്തവാടി റൂട്ടില്‍ മന്ദംകൊല്ലിയില്‍ വെച്ചാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചന്ദനവുമായി മൂന്നു പേരെയും പിടികൂടിയത്. വ്യത്യസ്ത വലിപ്പത്തില്‍ 14 ഉരുളന്‍ കഷ്ണങ്ങളാക്കി ചന്ദനം ഓട്ടോറിക്ഷയിലാണ് സൂക്ഷിച്ചിരുന്നത്. മുത്തങ്ങ റേഞ്ചിലെ തോട്ടമൂല ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍പെടുന്ന സ്വകാര്യ സ്ഥലത്തു നിന്നുമാണ് ചന്ദനം മുറിച്ചെതെന്ന് ചോദ്യം ചെയ്യലില്‍ പിടിയിലായവര്‍ പറഞ്ഞു. എന്നാള്‍ തെളിവെടുപ്പു നടത്തിയതിനു ശേഷമേ ഇതില്‍ വ്യക്തത വരുവെന്നും ഫ്‌ളൈയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എം. പദ്മനാഭന്‍ പറഞ്ഞു. ഇദ്ദേഹത്തോടൊപ്പം ഫ്‌ളൈയിംഗ് സ്‌ക്വാഡ് എസ്എഫ്ഒ എ.എസ്. രാജന്‍, ബിഎഫ്ഒമാരായ ബി.പി. രാജു, എ.പി. സജി പ്രസാദ്, കെ.കെ. ചന്ദ്രന്‍, ഡ്രൈവര്‍ ആര്‍. സജികുമാര്‍, ബത്തേരി റേഞ്ചിലെ എസ്എഫ്ഒഎസ് കെ. സനില്‍, ബിഎഫ്ഒ കെ.പി. സന്തോഷ് എന്നിവരുമുണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *