May 8, 2024

സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധത തുറന്നുകാട്ടാൻ പാർട്ടി പ്രവർത്തകരെ അണി നിരത്തണമെന്ന് കെ.സുധാകരൻ.

0
Img 20181031 Wa0256
കൽപ്പറ്റ: ശബരിമല വിഷയത്തിലും പ്രളയ ദുരിതാശ്വാസത്തിലുമടക്കം  സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന  ജനവിരുദ്ധ സമീപനങ്ങളും എൻ.ഡി.എ. സർക്കാരിന്റെ ഫാസിസ്റ്റ് ഭരണവും പ്രതിരോധിക്കാനും ജനങ്ങൾക്കിടയിൽ തുറന്നു കാട്ടാനും മുഴുവൻ പാർട്ടി പ്രവർത്തകരെയും അണി നിരത്തണമെന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് കെ.സുധാകരൻ ആഹ്വാനം ചെയ്തു . കൽപ്പറ്റ ഡി.സി.സി. ഓഫീസിൽ ജില്ലാ കോൺഗ്രസ് ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കെ പി സി സി നടത്തുന്ന വിശ്വാസ സംരക്ഷണ ജാഥയുടെ ഭാഗമായാണ് ജാഥാ ക്യാപ്റ്റൻ  കൂടിയായ കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് കെ സുധാകരൻ കൽപ്പറ്റയിൽ എത്തിയത് . 
ശബരിമല വിഷയത്തിൽ   കോൺഗ്രസിന്റെ നേതൃത്വത്തിൽ  നടന്ന പ്രക്ഷോഭങ്ങളെല്ലാം പാർട്ടി നേതാക്കൾ യോഗം ചേർന്നെടുത്ത തീരുമാനമായിരുന്നു.
ആദ്യഘട്ടത്തിൽ സമരത്തിൽ മുന്നേറാൻ കഴിഞ്ഞെങ്കിലും   പിന്നീട് ചില ആശയക്കുഴപ്പങ്ങൾ പ്രതിസന്ധി സൃഷ്ടിച്ചു .ശബരി മല വിഷയത്തിൽ മാത്രമല്ല വിശ്വാസവുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും 
കോൺഗ്രസ് എന്നും വിശ്വാസികൾക്കൊപ്പമാണ് .രാജ്യത്ത്  കോൺഗ്രസ് അത്തരമൊരു നിലപാട് എടുത്തില്ലങ്കിൽ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ മറ്റൊന്നാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു .
ഇടതുപക്ഷ സർക്കാറിന്റെ ഇരട്ടത്താപ്പ് നയമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും സുധാകരൻ കുറ്റപ്പെടുത്തി. .
സുധാകരൻ നയിക്കുന്ന  വിശ്വാസ സംരക്ഷണ  ജാഥ നവംമ്പർ പത്തിന് വയനാട്  ജില്ലയിൽ എത്തും.
ഡി സി സി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണന്റെ അദ്ധ്യക്ഷത വഹിച്ചു. 
കെ. പി. സി .സി ജനറൽ സെക്രട്ടറി കെ. . പി അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. എ.ഐ. സി.സി. അംഗങ്ങളായ 
പി .കെ. ജയലക്ഷ്മി ,.കെ സി റോസക്കുട്ടി,  കെ.എൽ. പൗലോസ്, , .എൻ .ഡി അപ്പച്ചൻ, പി.വി. ബാലചന്ദ്രൻ , പി.പി. ആലി, പി.പി. പോക്കർ ഹാജി,  എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *