May 8, 2024

അതിജീവനം പദ്ധതിയുടെ’ ഭാഗമായി ശാസ്ത്രീയ കോഴി വളർത്തലിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

0
Poultry Training
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ പ്രളയബാധിതർക്കായി നടപ്പിലാക്കി വരുന്ന 'അതിജീവനം പദ്ധതിയുടെ' ഭാഗമായി ശാസ്ത്രീയ  കോഴി വളർത്തലിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസോസിയേറ്റ് ഡയറക്ടർ റെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ ഉദ്‌ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ജോസ്.പി.എ. ഫീൽഡ് കോ ഓർഡിനേറ്റർ ആലിസ് സിസിൽ, സുജ മാത്യു എന്നിവർ സംസാരിച്ചു. പരിശീനത്തിന് ജില്ലാ വെറ്റിനറി മെഡിക്കൽ ഓഫീസർ ഡോക്ടർ മീര നേതൃത്വം നൽകി. പരിശീലനത്തിൽ പങ്കെടുത്ത 125 പേർക്കും 4600 രൂപ വിലയുള്ള ആധുനിക രീതിയിൽ തയ്യാറാക്കിയ കോഴിക്കൂടും 2400 രൂപ മൂല്യമുള്ള  ബി വി  360 ഇനത്തിൽ വരുന്ന 15 എണ്ണം കോഴി കുഞ്ഞുങ്ങളെയും  പൂർണമായും സൗജന്യമായി വിതരണം ചെയ്യും. പ്രളയ ബാധിതരായ ഗുണഭോക്താക്കളെ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുത്തത്. പദ്ധതിയുടെ തുടർനടത്തിപ്പിന് പ്രാദേശിക തലത്തിൽ ഗുണഭോഗതൃ കമ്മിറ്റികളും രൂപീകരിച്ചുട്ടുണ്ട്.   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *