April 28, 2024

വയനാടിന്റെ വികസനത്തിൻ ഇടതുപക്ഷ സർക്കാർ പ്രധാന പരിഗണന നൽകിയെന്ന് മന്ത്രി കെ.കെ.ശൈലജ

0
01 2
 
മാനന്തവാടി: വയനാടിന്റെ വികസനത്തിന് മുഖ്യമായ പരിഗണന ലഭിച്ചത് ഇടതുപക്ഷ സർക്കാർ കേരളത്തിൽ ഭരണത്തിലിരിക്കുന്ന സമയങ്ങളിലാണന്ന്  ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു. വയനാടിന്റെ വികസന സാധ്യതകൾ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുമന്ത്രി.വയനാടിന്റെ വികസനത്തിന് ആരോഗ്യമേഖലയിൽ നിരവധി പദ്ധതികൾ നടപ്പിലാക്കിയെന്നും വയനാട് മെഡിക്കൽ കോളേജിന്റെ സ്ഥലമെടുപ്പിനുള്ള നടപടി പുരോഗമിക്കുയാണന്നും ജില്ലയിൽ കാത്ത് ലാബ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്ന് വരികയാണ്.റെയിൽവേ, രാത്രികാലയാത്ര നിരോധനം ടൂറിസം മേഖലയിൽ ഉൾപ്പെടെ ഇടപ്പെടലുകൾ നടത്തുന്നതിന് ഇടതുപക്ഷ സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. വയനാടിന്റെ വികസനത്തിന്  ഇടതുപക്ഷം വിജയിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. 
        തെരഞ്ഞെടുപ്പ് കാലത്ത് വന്ന് വാഗ്ദനങ്ങൾ നൽകി പോകുന്ന സമീപനം ഇടതു പക്ഷത്തിനില്ലന്നും വയനാട് ജില്ലയിലെ കാർഷിക മേഖയിലെ തകർച്ച പരിഹരിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരികയാണ്. സെമിനാറിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ പരിഗണിക്കുമെന്നും ഇടതുപക്ഷ സർക്കാർ ജനങ്ങൾക്ക് ഒപ്പമാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി അധ്യക്ഷത വഹിച്ചു. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, എൽഡിഎഫ് കൺവീനർ കെ.വി.മോഹനൻ, മാനന്തവാടി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി.വി.സഹദേവൻ, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.എൻ.പ്രഭാകരൻ, പി.കെ.സുരേഷ്, എം.പി.അനിൽ, ഡോ. ഗോകുൽദേവ്, ഡോ. ടി.വി.സുരേന്ദ്രൻ, നഗരസഭ ചെയർമാൻ വി.ആർ പ്രവിജ്, വൈസ് ചെയർപേഴ്സൺ ശോഭരാജൻ, പി.വി.പത്മനഭൻ, കെ.എം. വർക്കിമാസ്റ്റർ,  ഇ.ജെ.ബാബു, ജസ്റ്റിൻബേബി, ടി.പി.ഷെബിറലി, എം.ജെ പോൾ, സുബൈർ കടന്നോളി , കെ.പി.ശശികുമാർ, എ പി.കുര്യക്കോസ്, സലിംകുമാർ, പ്രതിഭശശി എന്നിവർ പ്രസംഗിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *