May 15, 2024

എണ്ണി കഴിഞ്ഞാൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ പുതിയ കെട്ടിടം: ടീക്കാറാം മീണ ഉദ്ഘാടനം ചെയ്യും

0
ബത്തേരി :

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ് എന്നിവ സൂക്ഷിക്കാന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പുതിയ കെട്ടിടമൊരുങ്ങി. സംസ്ഥാനത്ത് ആദ്യത്തെ ഇ വി എം, വി വി പാറ്റ് വെയര്‍ഹൗസ് 22ന് ഉച്ചകഴിഞ്ഞ് മൂന്നിന് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍സ്റ്റേഷന്‍ പരിസരത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ അധ്യക്ഷത വഹിക്കും. സുല്‍ത്താന്‍ ബത്തേരി പിഡബ്ല്യുഡി (കെട്ടിടം) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എം .തോമസ് റിപോര്‍ട്ട് അവതരിപ്പിക്കും. സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.റംല, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാരായ ടി.ജനില്‍കുമാര്‍, രോഷ്ണി നാരായണന്‍, ഇ ആര്‍ ഒ കെ സുനില്‍കുമാര്‍, തഹസില്‍ദാര്‍ ഇ.അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
മിനി സിവില്‍സ്റ്റേഷന്‍ പരിസരത്ത് 30 സെന്റ് സ്ഥലത്ത് 1.54 കോടി ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. 815.97 സ്‌ക്വയര്‍ മീറ്ററില്‍ രണ്ടു നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ 2,000 വീതം ഇ വി എം, വിവിപാറ്റ് യന്ത്രങ്ങള്‍ സൂക്ഷിക്കാം. ഇതിനു പുറമെ റിസീവിങ്, ഡെസ്പാച്ച് മുറികളും ആദ്യഘട്ട പരിശോധനാ ഹാള്‍, വാഷ് റൂമുകള്‍ എന്നിവയുമുണ്ട്. പൊതുമരാമത്ത് വകുപ്പാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്. വോട്ടെണ്ണലിനു ശേഷം വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഇവിഎം, വിവിപാറ്റ് മെഷീനുകള്‍ സുല്‍ത്താന്‍ ബത്തേരിയിലെ ഗോഡൗണിലാവും സൂക്ഷിക്കുക.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *