May 4, 2024

സ്പെഷൽ റവന്യൂ ഓഫീസുകളിൽ തുടർച്ചാനുമതി ലഭ്യമാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ

0
Img 20190906 Wa0157.jpg
കൽപ്പറ്റ: വയനാട് ജില്ലയിലെ സങ്കീർണ്ണമായ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകൃതമായ രണ്ട് സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ഓഫീസുകൾക്ക് തുടർച്ചാനുമതി ലഭ്യമാകാത്തതിനാൽ ജീവനക്കാർക്ക് രണ്ട് മാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. ജില്ലാ കളക്ടറുടെ അനുമതിയോടു കൂടി ജൂൺ മാസം വരെയുള്ള ശമ്പളം മാറി നൽകി, പിന്നീട് ശമ്പള വിതരണം മുടങ്ങിയിരിക്കുകയാണ്‌. ഓണക്കാലമായിട്ടും ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാത്ത അധികാരികളുടെ നിഷേധാത്മക നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ കളക്ടറേറ്റിനു മുന്നിൽ ധർണ്ണയും പ്രകടനവും നടത്തി. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ ആഗസ്റ്റ് മാസം വരെയുള്ള ശമ്പളം ജീവനക്കാർക്ക് മാറി നൽകുന്നതിന് നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകി. ധർണ്ണ ജില്ലാ പ്രസിഡണ്ട് മോബിഷ്.പി.തോമസ് ഉദ്ഘാടനം ചെയ്തു. ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി സത്യൻ, കെ.ടി ഷാജി, ഗ്ലോറിൻ സെക്വിര, എം.ജി.അനിൽകുമാർ, അഭിജിത്ത് സി.ആർ, ജി. പ്രവീൺകുമാർ, ബിജു ജോസഫ്, ഷൈൻ ജോൺ, റജീസ് കെ തോമസ്, പ്രതീപ കെ.പി തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *