May 6, 2024

കർഷകർക്ക് താങ്ങും തണലുമായി വേഗം, അതിവേഗം, അതിജീവനം പ്രവർത്തനങ്ങൾക്ക് തുടക്കമായി

0
Img 20190909 Wa0436.jpg
.
മാനന്തവാടി: കതിര് കാക്കുന്ന
കർഷകർക്ക് പുതു നാമ്പുകൾ നൽകി വേഗം ,അതിവേഗം, അതിജീവനം ,പദ്ധതിക്ക് കുഴി നിലം ഡിവിഷനിൽ തുടക്കമായി. 
പ്രളയബാധിതകർഷകർക്ക്
     1000 കുരുമുളക് തൈകൾ,         1000കാപ്പിതൈകൾ, 2000    വാഴക്കന്ന്, 1000 ഗ്രോ ബാഗ്, 20000 പച്ചക്കറി തൈകൾ
   കൃഷിക്കാവശ്യമായ പണിയു പകരണങ്ങൾ, കോഴി വളം, ചാണകം, വേപ്പിൻ പിണ്ണാക്ക്, എല്ല് പ്പൊടി
മരുന്നുകൾ, എന്നിവ നൽകിയാണ് പദ്ധതി ഏറെ ശ്രദ്ധേയമായത്. പ്രളയ ബാധിതരായ ആളുകൾക്ക് കിറ്റുകളും മറ്റും വിവിധ മേഖലകളിൽ നിന്നും സുലഭമായി ലഭിക്കുമ്പോഴും പ്രളയത്തെ തുടർന്ന് ഏക്കർ കണക്കിന് സ്ഥലങ്ങളിലെ കൃഷി നശിച്ച്
ദുരിതത്തിലായ വയനാടിന്റെ നട്ടെല്ലായ കർഷകരെ അതിജീവനത്തിന്റ് പാതയിലേക്ക് കൈപിടിച്ച് നടത്താൻ പദ്ധതി ഏറെ ഗുണകരമായി മാറും . കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ ജെ എം കൊയിലാണ്ടി എന്ന സംഘടനയാണ് കർഷകർക്ക് താങ്ങും തണലുമായി രംഗത്ത് എത്തിയത്.
പദ്ധതിയുടെ ഭാഗമായി അടുത്ത ഘട്ടത്തിൽ
300 അടുക്കള തോട്ടങ്ങൾ നിർമ്മിച്ച് നൽകും.
പരിപാടിയുടെ ഉദ്ഘാടനം
എ.ഡി.എം മേഴ്സി ആര്യപ്പള്ളി
നിർവ്വഹിച്ചു.
തൈകളുടെ വിതരണവും അടുക്കള തോട്ട നിർമ്മാണ തുടക്കവുംവും മുൻ മന്ത്രി പി.കെ  ജയലക്ഷ്മി നിർവ്വഹിച്ചു. ഡിവിഷൻ കൗൺസിലർ ഹുസൈൻ കുഴി നിലം അദ്ധ്യക്ഷത വഹിച്ചു. 
മാനന്തവാടി നഗര സഭ
ഡപ്യൂട്ടി ചെയർ പേഴ്സൺ
ശോഭ രാജൻ ഉപഹാരം നൽകി.
നഗര സഭ കൗൺസിലർ
ജേക്കബ് സെബാസ്ററ്യൻ, ഷീജ ഫ്രാൻസിസ്, എ.ഡി എസ്
ചെയർപേഴ്സൺ ആശ ഐപ്പ്, എ.ഡി.എസ്
ഡപ്യൂട്ടി ചെയർപേഴ്സൺ ജാൻസി ചെറിയാൻ, വി.വി നസീഫ് കൊല്ലം, ഗഫൂർ എം.കെ കൊല്ലം പി.മൊയ്തൂട്ടി, ലേഖ രാജീവൻ, എം.നാരായണൻ, വിജേഷ് പി. ജോസ്, സുമിത സനൽ
പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *