May 6, 2024

രക്ഷാപ്രവര്‍ത്തകര്‍ക്ക് ജില്ലാ ഭരണകൂടം ഒരുക്കിയ ആദരിക്കല്‍ ചടങ്ങിൽ ഒരു വിഭാഗത്തെ മാറ്റിനിര്‍ത്തിയെന്ന് ശരിയായില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

0

കല്‍പ്പറ്റ:   പ്രളയ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മായാത്ത പുത്തുമല രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ആദരിക്കല്‍ ചടങ്ങില്‍ ഒരു വിഭാഗത്തെ ഒഴിവാക്കിയതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പറഞ്ഞു. ചടങ്ങ് കുറച്ച് കൂടെ ഗൗരവത്തില്‍ കാണാന്‍ ജില്ലാ ഭരണകൂടത്തിന് കഴിയേണ്ടിയിരുന്നു. ജില്ലയെ ആകെയുലച്ച ദുരന്തത്തില്‍ നിരവധി സംഘടനകളും വ്യക്തികളുമാണ് ആഴ്ചകളോളം രക്ഷാപ്രവര്‍ത്തനത്തിന് രാപ്പകലില്ലാതെ അധ്വാനിച്ചത്. ഇവരാരും ആരുടെയെങ്കിലും അംഗീകാരമോ പ്രശംസയോ ആഗ്രഹിച്ചല്ല രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതും. എന്നാല്‍ ഇതില്‍പെട്ട മുസ്്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് ഉള്‍പ്പെടെയുള്ള സംഘങ്ങളെ ഒഴിവാക്കി ജില്ലാ ഭരണകൂടം ആദരിക്കല്‍ ചടങ്ങ് നടത്തിയെന്ന് അറിയാന്‍ കഴിഞ്ഞു. ഇത് അപലപനീയമാണ്. ജില്ലാ ഭരണകൂടം ഒരു പരിപാടി നടത്തുമ്പോള്‍ അത് നിക്ഷപക്ഷമാവണമായിരുന്നു. ചിലരെ തിരഞ്ഞ് പിടിച്ച് ഒഴിവാക്കിയെന്ന ആരോപണം ഗൗരവമുള്ളതാണ്. പരിപാടിയിലേക്ക് ജില്ലയിലെ ഒരു എം.എല്‍.എയെ മാത്രം ക്ഷണിക്കുകയും മറ്റ് എം.എല്‍.എമാരെയും തന്നെയും ഒഴിവാക്കുകയുമായിരുന്നു. ഇത് ശരിയായ കീഴ്‌വഴക്കമാണെന്ന് കരുതുന്നില്ല. ഇത്തരം ഒരു ചടങ്ങ് സംഘടിപ്പിച്ച സ്ഥിതിക്ക് രക്ഷാപ്രവര്‍ത്തനം നടത്തിയ മുഴുവന്‍ സംഘടനകള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടി ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *