May 5, 2024

പുരസ്‌കാര നിറവില്‍ കൊയിലേരി ഉദയ വായനശാല.

0
Kkkkk.jpg

കേരള സംസ്ഥാന ലൈബ്രറികൗണ്‍സിലിന്റെ 2019ലെ ജില്ലയിലെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാന്ത്വന പരിചരണ പുരസ്‌കാരത്തിന് മാനന്തവാടി താലൂക്കിലെ കൊയിലേരി ഉദയ വായനശാലയെ തെരഞ്ഞെടുത്തു. 10001 രൂപയും പ്രശംസ്തി പത്രവും ഗാന്ധി ജയന്തി ദിനമായ ഒക്‌ടോബര്‍ 2ന് മാനന്തവാടി എം.എല്‍.എ. ഒ.ആര്‍. കേളു വായനശാലയ്ക്ക് സമ്മാനിക്കും. ആദ്യമായാണ് സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ഒരു പുരസ്‌കാരം ഉദയയെ തേടിയെത്തുന്നത്.16 വര്‍ഷത്തിലേറെയായി ഉദയ ഫുട്‌ബോളിലൂടെ നിരവധി ജീവകാരുണ്യ-സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ഒട്ടനവധി ആളുകള്‍ക്ക് ചെയ്യുവാന്‍ ഉദയയ്ക്ക് കഴിഞ്ഞു. വയനാട് ജില്ലയിലെ ലോക കപ്പ് എന്നറിയപ്പെടുന്ന ഉദയ ഫുട്‌ബോളിന്റെ സംഘാടകരായ കൊയിലേരി ഉദയ വായനശാല വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് സഹായം, കിടപ്പിലായ രോഗികള്‍ക്ക് അന്നവും മരുന്നും പദ്ധതിയും അവരുടെ കുടുംബത്തിന് സ്ഥിരവരുമാനമായി കറവ പശു വിതരണവും, നിരവധി രോഗികളുടെ കുടുംബങ്ങള്‍ക്ക് ഭക്ഷണകിറ്റ് വിതരണം, കാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം, മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് നവീകരണം എന്നിവയെല്ലാം ഉദയയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രമാണ്. വൃദ്ധ ജനങ്ങള്‍ക്ക് വായനശാലയില്‍ ആരോഗ്യവകുപ്പിന്റെ എല്ലാമാസവും  രണ്ട് ദിവസം മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് പുറമെ ആതുരശുശ്രൂഷാ മേഖലയില്‍ ശ്രദ്ധേയമായ പങ്ക് വഹിക്കുവാന്‍ കൊയിലേരി ഉദയ വായനശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എട്ടായിരം പുസ്തകമുളള ഈ വായനശാല ഓരോമാസവും തനതായ പരിപാടികള്‍ നടത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഒക്‌ടോബര്‍ 2ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറികൗണ്‍സില്‍ സെക്രട്ടറി എം. ബാലഗോപാലന്‍ മുഖ്യസന്ദേശം നല്‍കും, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ. സുധീര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.അജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *